Quantcast

‘ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല’; നെതന്യാഹു പറയുന്നതെല്ലാം നുണ- തുറന്നുപറഞ്ഞ് ഇസ്രായേൽ മന്ത്രി

യുദ്ധമുഖത്തുള്ള സൈനികരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഐസൻകോട്ട്

MediaOne Logo

Web Desk

  • Updated:

    2024-01-20 08:47:21.0

Published:

20 Jan 2024 6:41 AM GMT

War cabinet minister Gadi Eisenkot
X

ഇസ്രായേൽ കാബിനറ്റ്  ഗാഡി ഐസൻകോട്ട് 

ഇസ്രായേലിന് ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന് യുദ്ധ കാബിനറ്റ് മന്ത്രിയും മുൻ കരസേനമധാവിയുമായ ഗാഡി ഐസൻകോട്ട്. ഐ‌ഡി‌എഫ് മുൻ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഐസെൻ‌കോട്ട്, ചാനൽ 12-ന് നൽകിയ അഭിമുഖത്തിലാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധ തന്ത്രങ്ങളെ രൂക്ഷമായി വിമർശിക്കുന്നതും ഇസ്രായേലിന്റെ പരാജയം സമ്മതിക്കുന്നതും. ബെഞ്ചമി​ൻ നെതന്യാഹു​വിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം യുദ്ധനേട്ടമെന്ന പോലെ പറയുന്നതെല്ലാം നുണ മാത്രമാണെന്നും ഐസൻകോട്ട് പറഞ്ഞു.

ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ തുടങ്ങിയ യുദ്ധം 105 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. ഹമാസിന്റെ ‘സമ്പൂർണ പരാജയം’ എന്നത് നെതന്യാഹുവിന്റെ ദിവാസ്വപ്നം മാത്രമാണെന്നും അതൊരു ഒരു പഴങ്കഥയായി മാറും.ഹമാസിനെ തോൽപ്പിക്കാനിറങ്ങും മുമ്പ് ആദ്യപരിഗണന നൽകേണ്ടത് ബന്ദികളെ മോചിപ്പിക്കലിനായിരുന്നു.യുദ്ധമല്ല, ചർച്ച മാത്രമാണ് ബന്ദികളെ രക്ഷിക്കാനടക്കമുള്ള എല്ലാത്തിനും പരിഹാരമെന്ന് ഐസൻകോട്ട് മുന്നറിയിപ്പ് നൽകുന്നു.

യുദ്ധം തനിക്കും തന്റെ കുടുംബത്തിനുമുണ്ടാക്കിയ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ചും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. സൈന്യത്തിന്റെ ഭാഗമായി ഗസ്സയിൽ യുദ്ധത്തിന് പോയ ഐസൻകോട്ടിന്റെ മകനും 25 കാരനുമായ ഗാൽ മെയർ ഐസെൻകോട്ടും യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. അതി​ന് പിന്നാലെ അദ്ദേഹത്തിന്റെ അനന്തിരവനായ 19 കാരനും അടുത്ത ദിവസം കൊല്ലപ്പെട്ടിരുന്നു. ആ മരണങ്ങൾ എന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് യു​ദ്ധമല്ല, ചർച്ചയാണ് പരിഹാരമെന്ന് ഐസൻകോട്ട് വിശദീകരിക്കുന്നത്.

ഹമാസിനെ തകർക്കുമെന്ന് അവകാശപ്പെടുന്ന ഇസ്രായേൽ ഭരണകൂടം എന്താണ് ഗസ്സയിൽ സംഭവിക്കുന്നതെന്ന് സത്യസന്ധമായി ലോകത്തോട് വിശദീകരിക്കാൻ തയാറാകുന്നില്ല. ഇസ്രായേലുയർത്തിയ യുദ്ധലക്ഷ്യങ്ങളൊന്നും ഗസ്സയിൽ സംഭവിക്കുന്നില്ല. ​ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരെ 105 ദിവസം പിന്നിട്ടിട്ടും മോചിപ്പിക്കാനായിട്ടില്ല.

അതെ സമയം ഗസ്സയിൽ കൊല്ലപ്പെടുന്ന സൈനികരു​ടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയാണ്. പരിക്കേറ്റ സൈനികരുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്. മൂന്നരമാസം പിന്നിട്ടിട്ടും യുദ്ധ ലക്ഷ്യങ്ങൾ ഇനിയും കൈവരിച്ചിട്ടില്ല. യുദ്ധഭൂമിയിലുള്ള സൈനികരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടാണ്. അതുണ്ടാക്കാൻ പോകുന്ന വെല്ലുവിളികൾ എന്താണെന്ന് ആലോചിക്കേണ്ടതാണെന്നും ഇസ്രായേലിനെ ഓർമ്മിപ്പിക്കുന്നുണ്ട് അഭിമുഖത്തിൽ

ഒക്ടോബർ ഏഴിലുണ്ടായ ഹമാസിന്റെ ആക്രമണം ഇന്റലിജൻസ്, സൈനിക പരാജയമാണെന്ന് സമ്മതിക്കാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും നെതന്യാഹു തയാറാകാത്തതിനെയും ഐസെൻകോട്ട് വിമർശിച്ചു. നെതന്യാഹുവിനെ കണ്ണടച്ചു വിശ്വസിക്കാൻ പറ്റുന്ന അവസ്ഥയിലല്ല താനിപ്പോൾ. അതുകൊണ്ട് തന്നെ നെതന്യാഹുവിന്റെ വാക്കുകളെ മുഖവിലക്കെടുക്കാറി​ല്ല.അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളുടെ പിന്തുണയും വിശ്വാസവും ഉറപ്പിക്കുകയാണ് വേണ്ടത്. രാജ്യത്തെ ജനങ്ങൾക്ക് ​നെതന്യാഹുവിന്റെ ഭരണനേതൃതൃത്വത്തിൽ വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story