Quantcast

'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കുള്ളത്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്

'പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്' എന്ന പ്രയോഗമാണ് മസ്‌ക് ഉപയോഗിച്ചത്

MediaOne Logo
ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കുള്ളത്; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്
X

വാഷിങ്ടണ്‍: പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്ക് ഉള്ളതാണെന്നാണ് മസ്‌കിന്റെ പ്രസ്താവന.

കഴിഞ്ഞ ദിവസം, താന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നും അത് സ്ത്രീകള്‍ക്ക് മാത്രമുള്ള ആപ്പാണെന്നും ഒരാള്‍ എക്സില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് മസ്‌ക് ഈ വിവാദ പരാമര്‍ശം നടത്തിയത്.


'പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്' എന്ന പ്രയോഗമാണ് മസ്‌ക് ഉപയോഗിച്ചത്. ഇതിനുപിന്നാലെ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സ്വന്തം പ്ലാറ്റ്ഫോമിനെ പ്രൊമോട്ട് ചെയ്യാനും എതിരാളിയായ മെറ്റയെ ചെറുതാക്കി കാണിക്കാനുമാണ് മസ്‌ക് ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

എന്നാല്‍ ഒരു കാര്യം പെണ്‍കുട്ടികള്‍ക്ക് ഉള്ളതാണെന്ന് പറയുമ്പോള്‍ അത് എങ്ങനെയാണ് മോശമാകുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. അതേസമയം ആപ്പുകള്‍ക്ക് ലിംഗഭേദമില്ലെന്നും ഇന്‍സ്റ്റഗ്രാം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന ഇടമാണെന്നും മറ്റു ചിലര്‍ പ്രതികരിച്ചു.

ഇതിനുമുമ്പും മസ്‌ക് സമാനമായി പ്രതികരിച്ചിട്ടുണ്ട്. ഡെയ്‌ലി വ്ലോഗ്സ്, ഫുഡ് മേക്കിങ് വീഡിയോസ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റഗ്രാം ട്രെന്‍ഡുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പരിഹാസം.

ചില ആണ്‍ സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കിടുമ്പോള്‍ അവര്‍ക്ക് എന്തോ മാറ്റമുണ്ടാകുന്നുണ്ടെന്ന് സംശയിക്കാറുള്ളതായും മസ്‌ക് പറഞ്ഞിരുന്നു. ഈ വിവാദ കമന്റുകള്‍ക്ക് പിന്നാലെയാണ് മസ്‌ക് വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്.

TAGS :

Next Story