Quantcast

'ചില കാരണങ്ങൾകൊണ്ട് ചെങ്കിസ് ഖാന്റെ ചരിത്രം രസകരമാണ്'; ഇൻഫ്ലുവൻസറുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇലോൺ മസ്‌കിന്റെ ട്വീറ്റ്

അഞ്ച് മാസം മുമ്പ് മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്നായിരുന്നു ഇൻഫ്ലുവൻസറായ ആഷ്ലി സെന്റ് ക്ലെയറിന്റെ വെളിപ്പെടുത്തൽ.

MediaOne Logo

Web Desk

  • Published:

    18 Feb 2025 10:06 PM IST

Elon Musk x post about genghis khan
X

ഇലോൺ മസ്‌കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ രംഗത്ത് വന്നതിന് പിന്നാലെ ചെങ്കിസ് ഖാന്റെ ചരിത്രം ഓർമിപ്പിച്ച് മസ്‌കിന്റെ ട്വീറ്റ്. 'ചില കാരണങ്ങൾക്കൊണ്ട് ചെങ്കിസ് ഖാന്റെ ചരിത്രം രസകരമാണ്' എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

മസ്‌കിന്റെ മക്കളെ സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിടെയാണ് അദ്ദേഹം ചെങ്കിസ് ഖാനെ ഓർമിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. 12-ാം നൂറ്റാണ്ടിലെ മംഗോളിയൻ ഭരണാധികാരിയായിരുന്ന ചെങ്കിസ് ഖാന് നൂറുകണക്കിന് മക്കളുണ്ടായിരുന്നു എന്നാണ് പറയുന്നത്. സെന്റ് ക്ലിയറിന്റെ ആരോപണം മസ്‌ക് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. അതിനിടെയാണ് ചെങ്കിസ്ഖാനെ ഓർമിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ്.

ഇൻഫ്ലുവൻസറുടെ വെളിപ്പെടുത്തലിന് പിന്നാലെ മസ്‌കിന്റെ ട്വീറ്റ് വന്നതോടെ ചൂടുപിടിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആധുനിക കാലത്തെ ചെങ്കിസ് ഖാൻ എന്നാണ് ചിലർ മസ്‌കിനെ വിശേഷിപ്പിക്കുന്നത്.

അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്നാണ് ആഷ്‌ലി സെന്റ് ക്ലെയർ എക്‌സിൽ കുറിച്ചത്. ''അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാൽ ഇത് പരിഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് മനസ്സിലായി. ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്നു''-സെന്റ് ക്ലെയർ എക്‌സിൽ കുറിച്ചു.


TAGS :

Next Story