എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം; ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതം താറുമാറായി
മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിലാണ് പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്

Photo| NDTV
ഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തോടെ ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതം താറുമാറായി.ഇന്ത്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹി,ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിലും വിമാനങ്ങൾ വൈകിയാണ് എത്തുന്നത്.
മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിലാണ് പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്. നിലവിൽ ചൈനക്ക് മുകളിലാണ് പുക പടലങ്ങൾ. രണ്ടാഴ്ചക്കുള്ളിൽ വ്യോമഗതാഗതം സാദാരണ നിലയിൽ എത്തിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
12,000 വര്‍ഷത്തിനിടെ ആദ്യമായാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നി പര്‍വതം പൊട്ടിത്തെറിക്കുന്നത്.പിന്നാലെ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ ഒമാന്‍,പാകിസ്താൻ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിമാന കമ്പനികൾക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. അന്തരീക്ഷത്തിൽ ചാരത്തിന്റെ അളവ് വർധിക്കുന്നത് വിമാന എൻജിനുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് മുന്നറിയിപ്പ്. അഗ്നിപർവത സ്‌ഫോടനം മൂലമുണ്ടായ പൊടിപടലങ്ങൾ വായുവിന്റെ ഗുണനിലവാര സൂചികയെ ബാധിച്ചേക്കാമെന്നും റിപ്പോർട്ട്. വായു മലിനീകരണം രൂക്ഷമായ ഡൽഹയിൽ പുകപടലം കൂടിയെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.
Adjust Story Font
16

