Quantcast

എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ബൈഡന്‍റെ ആവശ്യം ഒപെക് തള്ളി

വിപണിയുടെ സുസ്​ഥിരതക്കും സന്തുലിതാവസ്​ഥക്കും അത്​ ഗുണം ചെയ്യില്ലെന്നും ഒപെക്​ മന്ത്രിതല യോഗം വ്യക്​തമാക്കി

MediaOne Logo

Web Desk

  • Published:

    5 Nov 2021 1:01 AM GMT

എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ബൈഡന്‍റെ ആവശ്യം ഒപെക് തള്ളി
X

അടിയന്തരമായി ഉൽപാദനം വർധിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡ​ന്‍റെ അഭ്യർഥന എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒപെക്​ തള്ളി. വിപണിയുടെ സുസ്​ഥിരതക്കും സന്തുലിതാവസ്​ഥക്കും അത്​ ഗുണം ചെയ്യില്ലെന്നും ഒപെക്​ മന്ത്രിതല യോഗം വ്യക്​തമാക്കി. അതേസമയം പ്രതിദിന എണ്ണ ഉൽപാദനത്തിൽ ആവശ്യകത മുൻനിർത്തി നേരിയ വർധനയെന്ന നേരത്തെയുള്ള തീരുമാനത്തിൽ മാറ്റമില്ല.

ഒപെക്​ രാജ്യങ്ങളുടെ ഇരുപത്തിരണ്ടാമത്​ മന്ത്രിതല യോഗമാണ്​ ഉൽപാദനം അടിയന്തരമായി ഉയർത്തേണ്ട സാഹചര്യം ഇല്ലെന്ന്​ വിലയിരുത്തിയത്​. കുതിച്ചുയരുന്ന എണ്ണവില പിടിച്ചു നിർത്താൽ ഗണ്യമായ ഉൽപാദന വർധനവിന്​ ഒപെക്​ തയ്യാറാകണം എന്നായിരുന്നു യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡ​ന്‍റെ അഭ്യർഥന. പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ എന്നിവ ഉൽപാദനം ഉയർത്താൻ മടിക്കരുതെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും ഉൽപാദനം ഉയർത്തി വില നിയന്ത്രിക്കണമെന്ന്​ ഒപെകിനോട്​ നിർദേശിച്ചിരുന്നു.

അടുത്ത മാസം മുതൽ പ്രതിദിന ഉൽപാദനത്തിൽ നാല്​ ലക്ഷം ബാരലി​ന്‍റെ വർധനക്ക്​ ഒപെക്​ നേതൃയോഗം ആഗസ്​തില്‍ തീരുമാനിച്ചതാണ്​. 2022 വരെ തൽസ്​ഥിതി തുടരുമെന്ന്​ ഒപെക്​ രാജ്യങ്ങൾക്കൊപ്പം റഷ്യയും വ്യക്​തമാക്കി. ഒപെക്​ തീരുമാനത്തോടെ എണ്ണവിപണിയിൽ വിലയിടിവിന്‍റെ സാഹചര്യം മങ്ങി. കോവിഡ്​ പ്രതിസന്ധി കുറഞതോടെ ഉൽപാദന മേഖലയിൽ രൂപപ്പെട്ട ഉണർവും എണ്ണയുടെ ആവശ്യകത ഉയർത്തുകയാണ്​. ആഗോളവിപണിയിൽ ബാരലിന്​ 81 ഡോളർ എന്ന 2014നു ശേഷമുള്ള ഉയർന്ന നിരക്കിലാണ്​ എണ്ണവിൽപന. വിലവർധന തുടരുന്നത്​ ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക്​ വലിയ തിരിച്ചടിയാകും.

TAGS :

Next Story