ഇറാഖിലും ഇറാൻ ആക്രമണം; യുഎസ് സൈന്യം തങ്ങുന്ന ഇർബിൽ വിമാനത്താവളത്തിന് സമീപം സ്ഫോടനം
വലിയ തോതിലുള്ള സ്ഫോടന ശബ്ദം കേട്ടെന്നും റിപ്പോര്‍ട്ടുകള്‍

- Updated:
2026-03-01 05:45:23.0

ബാഗ്ദാദ്: ഇറാഖിലും ഇറാന്റെ ആക്രമണം. വടക്കൻ ഇറാഖിലെ ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ തകർന്ന് വീണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഇവിടെ തമ്പടിക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണം.
ഡ്രോൺ പതിച്ച സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നതായുള്ള ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വലിയ തോതിലുള്ള സ്ഫോടന ശബ്ദം കേട്ടെന്നും പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി വരുന്നേയുള്ളൂ.
ഇറാഖിലെ കുർദിഷ് മേഖലയിലുള്ള എർബിൽ വിമാനത്താവളം രണ്ട് തവണ ലക്ഷ്യം വച്ചതായി അൽ ജസീറ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വ്യോമ പ്രതിരോധ സംവിധാനം അവയെ തടുക്കുകയായിരുന്നു.
ഐസിസിന് എതിരെയുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായാണ് ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുർദിഷ് മേഖലയിൽ അമേരിക്കൻ സൈന്യം തുടരുന്നത്.
Adjust Story Font
16
