Quantcast

വിശ്വസ്തവും സുസ്ഥിരവുമായ വിതരണ ശൃംഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒരുമിച്ച് പ്രവർത്തിക്കും: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ കൂടുതൽ വിഭവങ്ങൾ നൽകുമെന്ന ഓസ്ട്രേലിയൻ സർക്കാരിന്റെ വാഗ്ദാനത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്വാഗതം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-02-12 17:14:53.0

Published:

12 Feb 2022 5:13 PM GMT

വിശ്വസ്തവും സുസ്ഥിരവുമായ വിതരണ ശൃംഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒരുമിച്ച് പ്രവർത്തിക്കും: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
X

കൂടുതൽ വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിനും ഇൻഡോ-പസഫിക്കിലുടനീളം സമഗ്രമായ വളർച്ച ഉറപ്പാക്കുന്നതിനും ഇന്ത്യയും ഓസ്ട്രേലിയയും സംയുക്തമായി പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ബന്ധം വളർത്തുന്നതിനായി 20 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു. മെൽബണിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇരുവരുടെയും പരാമർശങ്ങൾ.

കോവിഡ് -19 , സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനിടയിലെ പ്രതിസന്ധികൾ , വിതരണ ശൃംഖലയിലെ പ്രതിരോധം, സമുദ്ര സുരക്ഷ, സൈബർ ഭീഷണികൾ പ്രാദേശിക വെല്ലുവിളികൾ തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ കൂടുതൽ വിഭവങ്ങൾ നൽകുമെന്ന ഓസ്ട്രേലിയൻ സർക്കാരിന്റെ വാഗ്ദാനത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്വാഗതം ചെയ്തു.

വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സംരംഭങ്ങളുടെ രൂപരേഖയെ കുറിച്ച് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി സംസാരിച്ചു. വടക്ക് കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇടപെടൽ വർദ്ധിപ്പിക്കുന്നതിന് ഓസ്ട്രേലിയ അഞ്ച് വർഷത്തിനുള്ളിൽ 36.5 മില്യൺ ഡോളർ നൽകുമെന്ന് പെയ്ൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി എന്നിവ ശക്തമാക്കുന്നതിനാണ് ഓസ്‌ട്രേലിയ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

തീവ്രവാദവുമായി ബന്ധപ്പെട്ട ആശങ്കകൾ താനും പെയ്നും ചർച്ച ചെയ്തതായി ജയശങ്കർ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദം തുടരുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഗൗരവമായ ആശങ്കകളുണ്ടെന്നും ബഹുമുഖ വേദികളിൽ ഉൾപ്പെടെ തീവ്രവാദ വിരുദ്ധ സഹകരണം ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പങ്കാളിത്ത ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story