Quantcast

യുഎസ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തകർന്നുവീണു

കാലിഫോർണിയയിലെ ലെമൂറിലെ നേവൽ എയർ സ്റ്റേഷന് സമീപമാണ് വിമാനം തകര്‍ന്നുവീണത്

MediaOne Logo

Web Desk

  • Published:

    31 July 2025 10:24 AM IST

യുഎസ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തകർന്നുവീണു
X

വാഷിങ്ടണ്‍: യുഎസ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം തകർന്നുവീണു. കാലിഫോർണിയയിലെ ലെമൂറിലെ നേവൽ എയർ സ്റ്റേഷന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം.

പൈലറ്റ് സുരക്ഷിതനാണ്. മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ല. എന്താണ് അപകട കാരണം എന്ന് വ്യക്തമല്ല. അന്വേഷിക്കുന്നുണ്ടെന്നാണ് നേവി അറിയിക്കുന്നത്. മധ്യ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിന് ഏകദേശം 64 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ലെമൂർ എന്ന നാവിക വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.

പൈലറ്റുമാരെയും എയർക്രൂകളെയും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പറന്ന വിമാനമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തകര്‍ന്നു വീണ സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്.

TAGS :

Next Story