Quantcast

'ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കുംവരെ യുദ്ധം തു​ട​രും'; ഗസ്സയിലേത് വം​ശ​ഹ​ത്യ​യാ​ണെ​ന്ന യുഎൻ വാദം തള്ളി നെതന്യാഹു

യു.എ​ൻ പൊ​തു​സ​ഭ​ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2025-09-27 04:30:07.0

Published:

27 Sept 2025 7:33 AM IST

ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കുംവരെ യുദ്ധം തു​ട​രും; ഗസ്സയിലേത്   വം​ശ​ഹ​ത്യ​യാ​ണെ​ന്ന യുഎൻ വാദം തള്ളി നെതന്യാഹു
X

ഫോട്ടോ-(AFP)

തെൽ അവിവ്: വെടിനിർത്തൽ ആസന്നമാണെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിനിടയിലും ഗസ്സയിൽ കുരുതി തുടർന്ന്​ ഇസ്രായേൽ. ഇന്നലെ 61 പേർ കൂടി കൊല്ലപ്പെട്ടു.

ഗ​സ്സ​യി​ലെ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കും വരെ യുദ്ധം തു​ട​രു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യാ​മി​ൻ നെ​ത​ന്യാ​ഹു. യുഎ​ൻ പൊ​തു​സ​ഭ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാണ്​ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ഗ​സ്സ​യി​ൽ ന​ട​ത്തു​ന്ന​ത് വം​ശ​ഹ​ത്യ​യാ​ണെ​ന്ന യുഎൻ വാദം അ​ദ്ദേ​ഹം ത​ള്ളി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ​

യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ നെതന്യാഹുവിനെ കൂക്കിവിളിച്ചാണ്​ നിരവധി അറ​ബ്, മു​സ്‍ലിം, ആ​ഫ്രി​ക്ക​ൻ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​ പ്ര​തി​നി​ധി​ക​ൾ എതിരേറ്റത്​. നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​സം​ഗം ബ​ഹി​ഷ്‍ക​രി​ച്ച്​ ഇവർ ഇ​റ​ങ്ങി​പ്പോ​വുകയും ചെയ്തു. ഗസ്സയിൽ ഇസ്രായേൽ ക്രൂരത ഇന്നലെയും തുടർന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ 61 പേരാണ്​ കൊല്ലപ്പെട്ടത്​. ഗസ്സയിൽ യുദ്ധവിരാമം ആസന്നമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ പറഞു.

മുൻ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ടോണി ബ്ലെയറെ ഗവർണറാക്കി ഫലസ്തീൻ ടെക്​നോക്രാറ്റുകളെയും മറ്റും ഉൾപ്പെടുത്തി ഗസ്സയിൽ ഇടക്കാല ബദൽ സർക്കാർ രൂപവത്​കരണം എന്ന ആശയം അമേരിക്ക മുന്നോട്ടു വെച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ ബന്ദികളെ കൈമാറിയാൽ ഘട്ടം ഘട്ടമായി ഇ​സ്രായേൽ സൈന്യത്തെ ഗസ്സയിൽ നിന്ന്​ പിൻവലിക്കുന്നതും മുസ്​‍ലിം നേതാക്കൾക്ക്​ മുമ്പാകെ അമേരിക്ക കൈമാറിയ 21 ഇന പദ്ധതിയിൽ ഉൾപ്പെടുന്നതായാണ്​ വിവരം. അതിനടെ, അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലെ ഇ​സ്രാ​യേ​ലു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം പു​ല​ർ​ത്തു​ക വ​ഴി ഫ​ല​സ്തീ​നി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ക്കു​ന്ന 68 ക​മ്പ​നി​ക​ളെ കൂ​ടി യുഎൻ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി. 11രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണി​വ.

TAGS :

Next Story