Quantcast

'ശുദ്ധമായ ജൈവ ചീര', പാക്കറ്റിനുള്ളിൽ ജീവനുള്ള ഒരു തവളയും; മൂന്ന് തവണ കഴുകിയതെന്ന് കമ്പനി

ചീര നന്നായി പാക്ക് ചെയ്‌ത്‌ സീൽ ചെയ്തിരിക്കുകയായിരുന്നു. ഇതിനകത്ത് ഈ തവള എങ്ങനെ വന്നുപെട്ടുവെന്ന് ഒരു ഐഡിയയും ഇല്ല.

MediaOne Logo

Web Desk

  • Published:

    14 Aug 2023 8:00 PM IST

spinach
X

ജൈവ പച്ചക്കറികൾക്ക് ഇപ്പോഴുള്ള ഡിമാൻഡ് ചെറുതല്ല. ആരോഗ്യം മുൻനിർത്തി ഏറെ തിരഞ്ഞും പരിശോധന നടത്തിയുമാണ് ആളുകൾ പച്ചക്കറികൾ വാങ്ങുന്നത്. അങ്ങനെയാണ് മിഷിഗൺ സ്വദേശിനിയായ ആംബർ വോറിക്ക് ഒരു പാക്കറ്റ് ജൈവ ചീര വാങ്ങി വീട്ടിലെത്തിയത്. എന്നാൽ, പാക്കറ്റ് എടുത്ത് പുറത്തുവെച്ചപ്പോൾ ചീരയ്ക്കിടെ എന്തോ ഒന്ന് അനങ്ങുന്നത് ശ്രദ്ധയിൽപെട്ടു.

പച്ചക്കറിയിൽ പുഴുവോ മറ്റെന്തെങ്കിലും പ്രാണിയോ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണല്ലോ, അങ്ങനെയെന്തെങ്കിലും ആയിരിക്കുമെന്ന് കരുതി പാക്കറ്റ് എടുത്തതും ആംബർ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. നോക്കിയപ്പോഴെന്താ.. ഒരു തവള, അതും ജീവനുള്ളത്.

ജൈവ ചീരയാണെന്ന് പാക്കറ്റിൽ കണ്ടതിന്റെ പുറത്താണ് സാധനം വാങ്ങി വന്നത്. എർത്ത്ബൗണ്ട് ഫാം ആണ് ചീരയുടെ ഉത്പാദകർ. മൂന്ന് തവണ കഴുകിയ ശേഷം പാക്ക് ചെയ്തതാണെന്ന് പാക്കറ്റിന് പുറത്ത് പ്രത്യേകം എഴുതിയിട്ടുണ്ടായിരുന്നു. ബില്ല് ചെയ്യുമ്പോഴോ സാധനം വാങ്ങി വരുമ്പോഴോ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് ആംബർ പറയുന്നു. ചീര നന്നായി പാക്ക് ചെയ്‌ത്‌ സീൽ ചെയ്തിരിക്കുകയായിരുന്നു. ഇതിനകത്ത് ഈ തവള എങ്ങനെ വന്നുപെട്ടുവെന്ന് ഒരു ഐഡിയയും ഇല്ല.

ഉടൻ തന്നെ ചീര പാക്കറ്റ് ആംബർ സൂപ്പർ മാർക്കറ്റിൽ തിരിച്ചെത്തിച്ചു. അവർ പണം തിരികെ നൽകുകയും ചെയ്തു. കൂടാതെ, പാക്കറ്റിലുണ്ടായിരുന്ന തവളയെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് തുറന്നുവിട്ടെന്നും മാർക്കറ്റ് ജീവനക്കാർ അറിയിച്ചു. മൂന്ന് തവണ കഴുകിയെന്ന അവകാശവാദം ഇനി എങ്ങനെ വിശ്വസിക്കുമെന്നാണ് ആംബർ ചോദിക്കുന്നത്. സംഭവത്തെ തുടർന്ന് എർത്ത്ബൗണ്ട് ഫാം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇനി ഇങ്ങനെ സംഭവിക്കില്ലെന്നും കമ്പനി ഉറപ്പുനൽകി.

TAGS :

Next Story