Quantcast

ഫെറെയ്ദൂൻ അബ്ബാസി, ഇറാൻ ആണവ നയത്തിന്റെ ബുദ്ധികേന്ദ്രം; ശാസ്ത്രജ്ഞരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഇസ്രായേൽ

ഇറാന്റെ ആണവ പദ്ധതിയുടെ ഹൃദയഭാഗത്താണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു

MediaOne Logo

Web Desk

  • Published:

    13 Jun 2025 12:48 PM IST

ഫെറെയ്ദൂൻ അബ്ബാസി, ഇറാൻ ആണവ നയത്തിന്റെ ബുദ്ധികേന്ദ്രം; ശാസ്ത്രജ്ഞരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഇസ്രായേൽ
X

തെഹ്‌റാൻ: സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ നിരവധി പ്രമുഖ ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്. ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫെറെയ്ദൂൻ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരടക്കം ആറ് ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്കാദമിക് രംഗത്തെ പ്രമുഖർ,ആണവ മേഖലയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവർ ഇവരെയെല്ലാമാണ് ഇസ്രായേൽ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ഫെറെയ്ദൂൻ അബ്ബാസി ഇറാന്റെ ആണവ നയത്തിന്റെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്. 2010 ൽ ഒരു കൊലപാതക ശ്രമത്തിൽ നിന്ന് തലനാരിഴക്കാണ് അബ്ബാസി രക്ഷപ്പെട്ടത്. എന്നാൽ വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫെറെയ്ദൂൻ അബ്ബാസി കൊല്ലപ്പെടുകയായിരുന്നു.

നേരത്തെയും ഇറാനില്‍ നിരവധി ആണവ ശാസ്ത്രജ്ഞരെ ഇസ്രായേൽ കൊന്നിട്ടുണ്ടെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. ഇത്തവണ ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നിർത്തില്ലെന്നും ദിവസങ്ങളോളം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ റൈസിങ് ലയൺ എന്ന് പേരിട്ട ആക്രമണം ഇസ്രായേൽ നടത്തിയത്. ഇറാനിലെ നതാൻസിലെ പ്രധാന ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്റെ ആണവ പദ്ധതിയുടെ ഹൃദയഭാഗത്താണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. ഇറാനിലെ നതാൻസിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെ ലക്ഷ്യമിട്ട. ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇറാനിലെ ബാലിസ്റ്റിക് മിസൈൻ പദ്ധതിയുടെ ഹൃദയഭാഗത്തും ഞങ്ങൾ ആക്രമണം നടത്തിയെന്നും നെതന്യാഹു പറഞ്ഞു.

ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി ,ഇറാൻ സൈനിക ഡെപ്യൂട്ടി കമാൻഡർ ജനറൽ ഘോലം അലി റാഷിദ് തുടങ്ങിയവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

TAGS :

Next Story