Quantcast

യാത്രക്കാരന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ വെയ്റ്റര്‍ എന്നു വിളിച്ചു; അമേരിക്കൻ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടു

ഗയാനീസ് ആക്ടിവിസ്റ്റ് ജോയൽ ഘാൻഷാം എന്ന യാത്രക്കാരന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ വെയ്റ്റര്‍ എന്നു വിളിച്ചതാണ് പ്രശ്നമായത്

MediaOne Logo

Web Desk

  • Published:

    28 July 2023 5:04 AM GMT

American Airlines
X

പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: യാത്രക്കാരന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ' വെയ്റ്റര്‍' എന്നു വിളിച്ചതിനെ തുടര്‍ന്ന് അമേരിക്കൻ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടു. പറന്നുയര്‍ന്ന് വെറും രണ്ടു മണിക്കൂറിന് ശേഷമാണ് ഗയാനയിലെ ജോർജ് ടൗണിലേക്കുള്ള വിമാനം ന്യൂയോർക്ക് സിറ്റിയിലെ ജെഎഫ്കൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുപോയത്.

ജൂലൈ 18നാണ് സംഭവം. ഗയാനീസ് ആക്ടിവിസ്റ്റ് ജോയൽ ഘാൻഷാം എന്ന യാത്രക്കാരന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ വെയ്റ്റര്‍ എന്നു വിളിച്ചതാണ് പ്രശ്നമായത്. ബിസിനസ് ക്ലാസിലെ യാത്രക്കാരനായിരുന്നു ജോയല്‍. ശസ്ത്രക്രിയ നടത്തിയതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ മൂലം തന്‍റെ ബാഗേജ് ഓവർഹെഡ് സ്റ്റോറേജിൽ വയ്ക്കാൻ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനോട് സഹായം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് ഇതു നിരസിച്ചു. തുടര്‍ന്ന് മറ്റൊരു ജീവനക്കാരന്‍റെ സഹായത്തോടെ ലഗേജ് എടുത്തുവയ്ക്കുകയായിരുന്നു. യാത്ര തുടങ്ങി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഘൻഷാമിനെ സഹായിക്കാൻ വിസമ്മതിച്ച ഫ്ലൈറ്റ് അറ്റൻഡന്‍റ് അദ്ദേഹത്തോട് എന്തെങ്കിലും കുടിക്കാൻ വേണോ എന്ന് ചോദിച്ചു."വേണ്ട നന്ദി, വെയിറ്റർ" എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു.

ഇതു കേട്ട് കുപിതനായ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് താനൊരു വെയിറ്റര്‍ അല്ലെങ്കിലും വിമാനം വഴി തിരിച്ചുവിടാന്‍ തനിക്ക് കഴിയുമെന്ന് അവകാശവാദം മുഴക്കി. ''അതിനു നിങ്ങള്‍ ദൈവമായിരിക്കണം,നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുക' എന്ന് ഘന്‍ഷാം മറുപടി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഫ്ലൈറ്റ് ന്യൂയോര്‍ക്കിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന് പൈലറ്റ് അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്‌എ)യിലെ ഒരു ഏജന്‍റും ഒരു പൊലീസ് ഓഫീസറും ഘന്‍ഷാമിനെ ചോദ്യം ചെയ്തു.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം എയർലൈൻ ഘൻഷാമിനോട് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരമായി 10,000 മൈൽ സൗജന്യ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തതായി സ്റ്റാബ്രോക്ക് ന്യൂസ് റിപ്പോർട്ട് ചെയ്തു.എന്നാല്‍ ഘന്‍ഷാം ഈ ഓഫര്‍ നിരസിച്ചു. മറ്റ് യാത്രക്കാർക്കും നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.


ഗയാനീസ് ആക്ടിവിസ്റ്റ് ജോയൽ ഘാൻഷാം എന്ന യാത്രക്കാരനാണ് ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ വെയ്റ്റര്‍ എന്നു വിളിച്ചതാണ് പ്രശ്നമായത്


TAGS :

Next Story