Quantcast

പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇംറാൻഖാൻ കസ്റ്റഡിയിൽ

ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-05-09 11:12:20.0

Published:

9 May 2023 9:53 AM GMT

Former Pak PM Imran Khan Arrested ,Former Pak PM Imran Khan Arrested Outside Islamabad High Court,breaking news,breaking news malayalam,പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇംറാൻഖാൻ കസ്റ്റഡിയിൽ
X

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രിയും തെഹ്‍രീക ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇംറാൻഖാൻ കസ്റ്റഡിയിൽ. ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക ജിയോ ടിവി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. അഴിമതിക്കേസിൽ ഇസ്‍ലാമാബാദിലെ കോടതി വളപ്പിൽ നിന്നാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.

പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്‌സാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കേ വിദേശത്ത് നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിറ്റ് നികുതി വെട്ടിച്ചെന്ന കേസിലാണ് അറസ്റ്റെന്നും സൂചനയുണ്ട്‌.ഈ കേസുകളിൽ നിരവധി തവണ ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.





TAGS :

Next Story