മസ്‌ക് പിരിച്ചുവിട്ടു; എ.ഐ കമ്പനി ആരംഭിച്ച മുന്‍ ട്വിറ്റര്‍ സിഇഒ പ്രയാഗ് നേടിയത് 30 മില്യണ്‍ ഡോളറിന്റെ നിക്ഷേപം
ഓണ്‍ലൈന്‍ ഗവേഷണങ്ങള്‍ക്കായി എ.ഐ സംവിധാനങ്ങളെ സഹായിക്കുന്നതിനുള്ള ക്ലൗഡ് പ്ലാറ്റ്‌ഫോമാണ് പാരലല്‍

കാലിഫോർണിയ: ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടതിന് പിന്നാലെ സ്വന്തം സംരംഭം ആരംഭിച്ച മുന്‍ ട്വിറ്റര്‍ സിഇഒ പ്രയാഗ് അഗര്‍വാളിന്റെ എ.ഐ കമ്പനി വൻകുതിപ്പിൽ. 'പാരലല്‍ വെബ് സിസ്റ്റംസ്' എന്ന പേരിലുള്ള സംരംഭത്തിലൂടെയാണ് പ്രയാഗ് തന്റെ തട്ടകം ഒരുക്കിയത്.
ഓണ്‍ലൈന്‍ ഗവേഷണങ്ങള്‍ക്കായി എ.ഐ സംവിധാനങ്ങളെ സഹായിക്കുന്നതിനുള്ള ക്ലൗഡ് പ്ലാറ്റ്‌ഫോമാണ് പാരലല്‍.
2022-ല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രയാഗിനെ പുറത്താക്കിയത്. തുടര്‍ന്ന് പ്രയാഗ് 2023-ല്‍ത്തന്നെ പാലോ അള്‍ട്ടോയില്‍ പാരലല്‍ സ്ഥാപിക്കുകയും 25 പേരടങ്ങുന്ന ഒരു ടീം പതിയെ രൂപപ്പെടുത്തുകയുമായിരുന്നു.
വന്‍കിട കമ്പനികളുടെ പിന്തുണയോടെ മൂന്നുവര്‍ഷത്തിനുള്ളിൽ പാരലല്‍ 30 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിക്കഴിഞ്ഞു. വിവിധ കമ്പനികളുടെ മില്യണ്‍ കണക്കിന് റിസര്‍ച്ച് ടാസ്‌കുകള്‍ ദിവസേന തങ്ങള്‍ കൈകാര്യംചെയ്യുന്നുണ്ടെന്ന് പാരലലിന്റെ ഔദ്യോഗികരേഖകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ വേഗത്തില്‍ വളരുന്ന എ.ഐ കമ്പനികളുമുള്‍പ്പെടുന്നുവെന്നാണ് അഗര്‍വാള്‍ അവകാശപ്പെടുന്നത്
Adjust Story Font
16

