Quantcast

തുടർച്ചയായി ശല്യപ്പെടുത്തി; വിമാനത്തിൽ സഹയാത്രികനെ ഇടിച്ചൊതുക്കി മൈക് ടൈസൺ

1997ൽ എതിരാളിയായ ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവിയുടെ ഒരു ഭാഗം ടൈസൺ കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    22 April 2022 6:16 AM GMT

തുടർച്ചയായി ശല്യപ്പെടുത്തി; വിമാനത്തിൽ സഹയാത്രികനെ ഇടിച്ചൊതുക്കി മൈക് ടൈസൺ
X

വിമാനത്തിൽ വെച്ച് തന്നെ തുടർച്ചയായി ശല്യപ്പെടുത്തിയ സഹയാത്രികനെ ഇടിച്ചൊതുക്കി മുൻ ഹെവി വെയ്റ്റ് ലോകചാമ്പ്യൻ മൈക് ടൈസൺ. യു.എസ്സിലെ സാൻഫ്രാൻസിസ്‌കോയിൽനിന്നുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് മൊബൈൽ വഴി ഷൂട്ട് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മൈക് ടൈസന്റെ പിറകിലെ സീറ്റിലിരുന്ന് യുവാവ് ക്യാമറ നോക്കി സംസാരിക്കുന്നതും പിന്നീട് എഴുന്നേറ്റ് ടൈസൺ ഇയാളെ ഇടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ബുധനാഴ്ച നടന്ന സംഭവത്തിൽ യുവാവിന് ചതവുകളേറ്റിട്ടുണ്ട്. രക്തസ്രാവവുമുണ്ട്. 55 കാരനായ ബോക്‌സർ ആദ്യം ഇയാളോട് സൗഹൃദപൂർവമാണ് പെരുമാറിയതെന്നും എന്നാൽ പ്രകോപനം നിർത്താതിനെ തുടർന്നാണ് ഇടിച്ചതെന്നുമാണ് ടിഎംസെഡ് എൻറർടെയ്ൻമെൻറ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്.


സംഭവത്തെ തുടർന്ന് ഫ്‌ളോറിഡയിലേക്ക് പറക്കാനിരുന്ന വിമാനത്തിൽനിന്ന് 'അയേൺ മൈക്ക്' ഇറങ്ങിപ്പോയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ യു.എസ് പൊലീസ്, ജെറ്റ് ബ്ലൂ എയർലൈൻ, ടൈസന്റെ വക്താക്കൾ എന്നിവരൊന്നും പ്രതികരിച്ചിട്ടില്ല.



എക്കാലത്തെയും ഏറ്റവും മികച്ച ഹെവിവെയ്റ്റ് ബോക്‌സറായി കണക്കാക്കപ്പെടുന്ന ടൈസൺ തന്റെ പരുക്കൻ പെരുമാറ്റത്തിന്റെ പേരിൽ കുപ്രസിദ്ധനാണ്. 1997ൽ എതിരാളിയായ ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവിയുടെ ഒരു ഭാഗം ടൈസൺ കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു. ബലാത്സംഗത്തിനും കൊക്കൈയ്ൻ ഉപയോഗത്തിനും താരം ശിക്ഷ നേരിട്ടിരുന്നു.

Former world heavyweight champion Mike Tyson hits passenger in plane

TAGS :

Next Story