Quantcast

മനുഷ്യക്കട​ത്തെന്ന് സംശയം; 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​വെച്ചു

രണ്ടുപേരെ ചോദ്യം ​ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    23 Dec 2023 4:30 AM GMT

മനുഷ്യക്കട​ത്തെന്ന് സംശയം;  300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​വെച്ചു
X

ന്യൂഡൽഹി: മനുഷ്യക്കട​ത്തെന്ന് സംശയിച്ചു മുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് ​പോയ വിമാനം ഫ്രാൻസ് അധികൃതർ നിലത്തിറക്കി.

യു.എ.ഇയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. റുമാനിയയിൽ നിന്നുള്ള ​ലെജൻഡ് എയർലൈൻസ് ചാർട്ടർ ചെയ്ത വിമാനമാണ് വത്രി വിമാനത്താവളത്തിൽ പിടിച്ചിട്ടത്. പാരീസിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് വത്രി എയർപ്പോർട്ട് സ്ഥിതി ചെയ്യുന്നത്.

യാത്രക്കാരിൽ മനുഷ്യക്കടത്തിന് ഇരയാവുന്നവരു​മുണ്ടെന്ന് പറഞ്ഞ് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

സ്ഥിതിഗതികൾ അന്വേഷിക്കുകയാണെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു. യാത്രക്കാർക്ക് എയർപോർട്ടിൽ തങ്ങാനുള്ള സൗകര്യങ്ങ​ളൊരുക്കിയതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ ചോദ്യം ​ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

TAGS :

Next Story