Quantcast

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം കുറ്റകൃത്യമല്ല-ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് തായ്‌വാൻ

''ഏകാധിപത്യ ചൈനയുടെ നിഴലിൽനിന്ന് പുറത്തിറങ്ങാനുള്ള ധൈര്യം തായ്‌വാനുണ്ടെന്ന് ലോകത്തെ കാണിക്കും. ഒരു സമ്മർദത്തിനും ഞങ്ങൾ കീഴടങ്ങില്ല'' തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ

MediaOne Logo

Web Desk

  • Published:

    1 Jan 2022 1:38 PM GMT

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം കുറ്റകൃത്യമല്ല-ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് തായ്‌വാൻ
X

ചൈനീസ് ഏകാധിപത്യ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് തായ്‌വാൻ. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം ഒരു കുറ്റമല്ലെന്നും ചൈനയുടെ ഏകാധിപത്യത്തിനെതിരെ ജനാധിപത്യ മാർഗത്തിലൂടെ പോരാടുമെന്നും തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ പുതുവർഷ പ്രസംഗത്തിൽ വ്യക്തമാക്കി.

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം ഒരു കുറ്റകൃത്യമല്ല. ഹോങ്കോങ്ങിനുള്ള തായ്‌വാന്റെ പിന്തുണയിൽ മാറ്റമുണ്ടാകാൻ പോകുന്നില്ല. ചൈനീസ് അതിക്രമങ്ങളോട് ആശങ്ക രേഖപ്പെടുത്തുന്നതിനപ്പുറം ശക്തമായി പോരാടി നേടിയ ഞങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യവും കൂടുതൽ ശക്തമായി പ്രയോഗിക്കും-പ്രസംഗത്തിൽ സായ് ഇങ് വെൻ പറഞ്ഞു.

തായ്‌വാനെ കൂടുതൽ മികച്ച നാടാക്കുമെന്നും അവർ പറഞ്ഞു. ഏകാധിപത്യ ചൈനയുടെ നിഴലിൽനിന്ന് പുറത്തിറങ്ങാനുള്ള ധൈര്യം തായ്‌വാനുണ്ടെന്ന് ലോകത്തെ കാണിക്കും. ഒരു സമ്മർദത്തിനും ഞങ്ങൾ കീഴടങ്ങില്ലെന്നും സായ് ഇങ് വെൻ കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകൾക്കുമുൻപ് തന്നെ സ്വതന്ത്ര ഭരണകൂടവുമായി പിരിഞ്ഞ തായ്‌വാനെ ചൈന ഇപ്പോഴും തങ്ങളുടെ പ്രവിശ്യയായാണ് കണക്കാക്കുന്നത്. ഇവിടെ നിരന്തരം ചൈനീസ് കൈയേറ്റശ്രമങ്ങൾ നടക്കാറുണ്ട്. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുമായി നയതന്ത്രബന്ധം ശക്തമാക്കിയാണ് തായ്‌വാൻ ചൈനയ്‌ക്കെതിരെ പ്രതിരോധമൊരുക്കുന്നത്.

Summary: "The pursuit of democracy and freedom is not a crime, and we will make Taiwan even better and show the world that democratic Taiwan has the courage to step out from the shadow of authoritarian China", says Taiwan President Tsai Ing-wen

TAGS :

Next Story