Quantcast

ട്രംപിൻ്റെ ഗസ്സ സമാധാനകരാർ; നിർണായകയോഗം ഇന്ന്​ കെയ്റോയിൽ

സമാധാന ചർച്ചകൾക്കിടയിലും ഗസ്സയിൽ ഇന്നലെ 24 പേർ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-10-06 02:08:03.0

Published:

6 Oct 2025 7:19 AM IST

ട്രംപിൻ്റെ ഗസ്സ സമാധാനകരാർ; നിർണായകയോഗം ഇന്ന്​ കെയ്റോയിൽ
X

Photo| AP

ഗസ്സ: യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ സമർപ്പിച്ച ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്​ ചർച്ചചെയ്യാനുള്ള നിർണായകയോഗം ഇന്ന്​ കെയ്റോയിൽ ചേരും. ഈജിപ്തിലെ ശറമുശൈഖിലാണ്​ നിർണായക ചർച്ച നടക്കുന്നത്. പ്രാരംഭ ചർച്ചകളിൽ പരോഗതിയുണ്ടെന്നും ബന്ദികളുടെമോചനം വൈകില്ലെന്നും യു.എസ്​പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ പ്രതികരിച്ചു.

ചർച്ചയ്ക്കായി ഖ​ലീ​ലു​ൽ ഹ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഹ​മാ​സ് നേ​താ​ക്ക​ൾ ഇന്നലെ ഉച്ചയോടെ ദോ​ഹ​യി​ൽ നി​ന്ന്​ കൈ​റോ​യി​ൽ വി​മാ​ന​മി​റ​ങ്ങി. മന്ത്രി റോൺഡെർമറിന്‍റെ നേതൃത്വത്തിലുള്ള ഇസ്രയേൽ സംഘം ഇന്ന് കൈ​റോ​യി​ലെത്തും. ബ​ന്ദി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഗാ​ൽ ഹി​ർ​ഷ്, ഐ.​ഡി.​എ​ഫി​ലെ നി​റ്റ്​​സ​ൻ അ​ലോ​ൺ എ​ന്നി​വ​ർ​ക്കൊ​പ്പം ഷി​ൻ​ബെ​ത്ത്, മൊ​സാ​ദ്​ പ്ര​തി​നി​ധി​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​കും. നേ​ർ​ക്കു​നേ​ർ കാ​ണി​ല്ലെ​ങ്കി​ലും ഹ​മാ​സ്, ഇ​സ്രാ​യേ​ൽ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​രോ​ക്ഷ ച​ർ​ച്ച​ക​ളാ​കും ന​ട​ക്കു​ക. ഈ​ജി​പ്തും ഖ​ത്ത​റു​മാ​ണ്​ പ്ര​ധാ​ന മ​ധ്യ​സ്ഥ​ർ. മി​ഡി​ലീ​സ്റ്റി​ലെ യു​എ​സി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ്​ വി​റ്റ്​​കോ​ഫ്, ട്രം​പി​ന്‍റെ മ​രു​മ​ക​നും ഉ​പ​ദേ​ഷ്ടാ​വു​മാ​യ ജ​രേ​ദ്​ കു​ഷ്​​ന​ർ എ​ന്നി​വ​രും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​കും. വേ​ണ്ടി​വ​ന്നാ​ൽ അ​ടുത്ത ദി​വ​സ​ങ്ങ​ളി​ലും ചർച്ചകൾ ന​ട​ക്കു​മെ​ന്ന്​ മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ വധിക്കാൻ പ്ലാനിട്ട ഖലീലുൽ ഹയ്യ തന്നെയാണ് കൈറോയിൽ ഹമാസിനായി ചർച്ചക്കെത്തിയതെന്നത്​ സയണിസ്റ്റ്​ രഷ്ട്രത്തിന്​ വലിയ തിരിച്ചടിയാണ്​.

ഹമാസ്​ പിൻവലിഞ്ഞാൽ ഗസ്സയിൽ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന്​ പ്രതിരോധ മന്ത്രി ഇ​സ്രയേൽ കാറ്റ്​സ്​ മുന്നറിയിപ്പ്​ നൽകി. ഗസ്സയിൽ ഇന്നലയും ഇസ്രയേൽ വ്യാപക ആക്രമണം തുടർന്നു. 24 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. ആക്രമണം നിർത്തിയിട്ടില്ലെന്നാണ് ഇസ്രായേൽ വാദം. ഇസ്രയേൽ വെടിനിർത്തിയെന്ന യു.എസ്​ പ്രസിഡന്‍റ്​ ട്രംപിന്‍റെ വാദം സൈനികമേധാവി ഇയാൾ സാമിർ തള്ളി. ആക്രമണം നിർത്തിയ ഇസ്രയേലിനെ അഭിനന്ദിച്ച്​ യു.എസ്​പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ ശനിയാഴ്ച രംഗത്തുവന്നിരുന്നു.

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ​ക്കെ​തി​രെ​ ​ യൂ​റോ​പ്പി​ല​ങ്ങോ​ളം ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​ക​ൾ തുടരുകയാണ്. ഗ​സ്സ യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​വി​ധ യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന റാ​ലി​ക​ളി​ൽ വ​ൻ ജ​നാ​വ​ലി​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ഇസ്രയേൽ തടങ്കലിൽ കഴിയുന്ന ​ഗ്ലോബൽ സേുമൂ​ദ് ഫ്ലോ​ട്ടി​ല്ല​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യൂറോപ്പിൽ ശക്​തിയാർജിച്ചു. ജയിലിൽ 42 ആക്​റ്റിവിസ്റ്റുകൾ നിരാഹാരം ആരംഭിച്ചതായി ഫ്ലോട്ടില സംഘാടകർ അറിയിച്ചു.

TAGS :

Next Story