Quantcast

ഫലസ്തീൻ വംശഹത്യക്കെതിരെ പാരീസിലും പ്രതിഷേധം; സോബോൺ സർവകലാശാല ഉപരോധിച്ച് വിദ്യാർഥികൾ

വിദ്യാർഥികളുടെ പ്രതിഷേധം കനത്തതോടെ സർവകലാശാല ഒരു ദിവസത്തേക്ക് അടച്ചു

MediaOne Logo

Web Desk

  • Published:

    29 April 2024 2:37 PM GMT

Gaza protesters disrupt Sorbonne University in Paris
X

യുഎസ് ക്യാംപസുകളിലെ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചുവട് പിടിച്ച് പാരീസിലും വിദ്യാർഥി പ്രതിഷേധം. പാരീസിലെ സോബോൺ യൂണിവേഴ്‌സിറ്റിയിൽ തിങ്കളാഴ്ച രാവിലെ വിദ്യാർഥികൾ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്യാംപസ് ഗേറ്റ് ഉപരോധിച്ചു. യുഎസ് ക്യാംപസുകളിലെ പോലെ തന്നെ ക്യാംപസിൽ ടെന്റ് കെട്ടിയായിരുന്നു സോബോണിലും വിദ്യാർഥികളുടെ പ്രതിഷേധം.

ലോകത്തിലെ തന്നെ പഴക്കം ചെന്ന സർവകലാശാലകളിലൊന്നാണ് സോബോൺ. വിദ്യാർഥികളുടെ പ്രതിഷേധം കനത്തതോടെ സർവകലാശാല ഒരു ദിവസത്തേക്ക് അടച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ സർവകലാശാല അപലപിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും സർവകലാശാലയുടെ പ്രധാന ഗേറ്റിന് സമീപം പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഏകദേശം 50ഓളം വിദ്യാർഥികളാണ് സർവകലാശാലയിൽ പ്രതിഷേധിച്ചതെന്നാണ് വിവരം.

യുഎസിലെ ഇസ്രായേൽ വിരുദ്ധ വിദ്യാർഥി പ്രതിഷേധം യൂറോപ്പിലേക്കും പടരുന്നു എന്നതിന്റെ ഒടുവിലത്തെ സൂചനയാണ് സോബോണിലേത്. കഴിഞ്ഞ ദിവസം പാരീസിലെ പ്രശസ്തമായ സയൻസസ് പോ സർവകലാശാലയിലും വിദ്യാർഥികൾ സമാനരീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.



ഫ്രഞ്ച് നിയമജ്ഞനായ മഥിൽഡെ പാനോട്ട് ഉൾപ്പടെയുള്ള പ്രമുഖർ സോബോണിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story