മംദാനിക്ക് പിന്നാലെ ചരിത്രമെഴുതി ഗസാല ഹാഷ്മി: വെർജീനിയ ലഫ്.ഗവർണറായി ഇന്ത്യന്‍ വംശജ, പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം വനിത
ന്യൂയോര്‍ക്ക് മേയറായി സൊഹ്റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ വംശജ അമേരിക്കയില്‍ ചരിത്രം കുറിക്കുന്നത്.

ഗസാല ഹാഷ്മി Photo-AP
വാഷിങ്ടണ്‍: വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ത്യൻ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി.
റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ജോൺ റീഡിനെ പരാജയപ്പെടുത്തിയാണ് ഗസാല ഹാഷ്മിയുടെ ചരിത്രം. ന്യൂയോര്‍ക്ക് മേയറായി സൊഹ്റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ വംശജ കൂടി അമേരിക്കയില്‍ ചരിത്രം കുറിക്കുന്നത്.
നിലവിൽ റിച്ച്മോണ്ട് സൗത്ത് സ്റ്റേറ്റ് സെനറ്ററായ ഇവർ, അമേരിക്കയിലെ 45 സ്റ്റേറ്റുകളുടെ ചരിത്രത്തിൽ ലഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ മുസ്‍ലിം-ഏഷ്യൻ അമേരിക്കനായി മാറി. ഹാഷ്മിയുടെ വിജയത്തോടെ അവരുടെ സെനറ്റ് സീറ്റിൽ ഒഴിവുവന്നു.
2019ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഹാഷ്മി, സെനറ്റ് സീറ്റിൽ അട്ടിമറി ജയത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2024ൽ, സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 1964ൽ ഹൈദരാബാദിൽ സിയ ഹാഷ്മിയുടെയും തൻവീർ ഹാഷ്മിയുടെയും മകളായി ജനിച്ച ഗസാല വളർന്നത് മലക്പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു.
നാല് വയസ്സുള്ളപ്പോഴാണ് അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 2024 മേയിൽ വെർജിന ലഫ്. ഗവർണർ പദവിയിലേക്കുള്ള ഡെമോക്രാറ്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ, അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്‍ലിം, ഏഷ്യൻ അമേരിക്കൻ ലഫ്. ഗവർണർ പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു. ജൂണിൽ നടന്ന ഡെമോക്രാറ്റ് പ്രൈമറിയിൽ റിച്ച്മോണ്ട് മേയർ ലെവർ സ്റ്റോണിയെ പരാജയപ്പെടുത്തിയാണ് ആദ്യ കടമ്പ കടക്കുന്നത്.
Adjust Story Font
16

