Quantcast

ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചേക്കുമെന്ന ആശങ്കയിൽ ഗൾഫ്

ഇറാൻ വിചാരിച്ചാൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂർണമായും തടയാൻ കഴിയും.

MediaOne Logo

Web Desk

  • Published:

    22 Jun 2025 10:35 PM IST

Gulf fears Iran may close Strait of Hormuz
X

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചേക്കുമെന്ന ആശങ്കയിൽ ഗൾഫ് ലോകം. ഇറാനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിലുള്ള പ്രധാനപ്പെട്ട ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. ഇതിന്റെ നിയന്ത്രണം ഭാഗമായി ഇറാനും ബാക്കി ഒമാനുമാണ്. ഇറാൻ വിചാരിച്ചാൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂർണമായും തടയാൻ കഴിയും. ഇത് ഗൾഫ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കും.

മേഖലയിലെ സാഹചര്യം കപ്പൽ കമ്പനികളും വിലയിരുത്തുണ്ട്. ഇതിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഇറാൻ ശക്തമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ള സംഭരണത്തിലടക്കം ഹോർമൂസ് കടലിടുക്ക് നിർണായക പങ്കാണ് വഹിക്കുന്നത്. ഹോർമൂസ് ഇന്ധന നീക്കത്തെയും സാരമായി ബാധിക്കും.

അതിനിടെ ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ഒഐസി അപലപിച്ചു. സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര, പ്രാദേശിക കക്ഷികളുമായി സ്ഥിരമായി ചർച്ച നടത്തുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കാനും ഒഐസി തീരുമാനിച്ചു. ഇറാനെതിരായ ഇസ്രായേൽ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഒഐസി വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGS :

Next Story