Quantcast

വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍

ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രായേൽ പ്രദേശത്ത് റെയ്ഡ് നടത്തിയതിന്‍റെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാൻഡര്‍ക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Dec 2023 6:44 AM GMT

Hamas commander killed in airstrike
X

പ്രതീകാത്മക ചിത്രം

ജറുസലെം: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ഷാതി ബറ്റാലിയൻ കമാൻഡറെ ഇസ്രായേൽ വധിച്ചതായി പ്രതിരോധ സേന അറിയിച്ചു.

ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രായേൽ പ്രദേശത്ത് റെയ്ഡ് നടത്തിയതിന്‍റെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാൻഡര്‍ക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൈതം ഖുവാജാരിയാണ് കൊല്ലപ്പെട്ടതെന്നും ഐഡിഎഫും ഇസ്രായേൽ സുരക്ഷാ ഏജൻസിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബർ പകുതിയോടെ വടക്കൻ ഗസ്സ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന്‍റെ നിയന്ത്രണം ഐഡിഎഫ് ഏറ്റെടുത്തിരുന്നു. "ഇന്നലെ സജയ ബറ്റാലിയനിൽ ചെയ്‌തതുപോലെ സൈറ്റ് പിന്തുടരുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ നിയന്ത്രിക്കുന്ന ഓരോ കമാൻഡർമാരെയും ഇല്ലാതാക്കുകയും ചെയ്യും" എന്ന് ഇസ്രായേൽ സൈന്യം പറയുന്നു.

ഞായറാഴ്ച വടക്കൻ ഗസ്സയിലെ ജബല്യ അഭയാർഥി ക്യാമ്പിൽ വീണ്ടും ആക്രമണം ഉണ്ടായി.ശനിയാഴ്‌ച ഇസ്രായേൽ ജബല്യയെ ലക്ഷ്യമിട്ട് പ്രമുഖ ഫലസ്തീനിയൻ ശാസ്ത്രജ്ഞൻ സുഫ്യാൻ തായെയെ കൊലപ്പെടുത്തിയതായി പലസ്തീൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.ജാബല്യ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഐഡിഎഫിൽ നിന്നുള്ള മുന്നറിയിപ്പുകൾ അറിയാന്‍ ഇന്‍റര്‍നെറ്റ് ലഭ്യതയുണ്ടായിരുന്നില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story