Quantcast

ഗസ്സയിൽ അന്താരാഷ്ട്ര മേൽനോട്ടവും നിരായുധീകരണവും നിരസിച്ച് ഹമാസ്

ഗസ്സയുടെ ഭരണവും പുനർനിർമാണവും ഒരു വിദേശ സംഘടനയ്ക്ക് കൈമാറുന്നതോടെ ഫലസ്തീനികളുടെ സ്വയംഭരണം ഇല്ലാതാകുമെന്ന് ഹമാസ്

MediaOne Logo

Web Desk

  • Updated:

    2025-11-18 00:47:24.0

Published:

17 Nov 2025 8:41 PM IST

ഗസ്സയിൽ അന്താരാഷ്ട്ര മേൽനോട്ടവും നിരായുധീകരണവും നിരസിച്ച് ഹമാസ്
X

ഗസ്സ: ഗസ്സയിൽ ഒരു അന്താരാഷ്ട്ര രക്ഷാകർതൃത്വത്തെ എതിർത്ത് ഹമാസ്. ഗസ്സയിൽ അന്താരാഷ്ട്ര സ്റ്റെബിലൈസേഷൻ ഫോഴ്‌സിനെ വിന്യസിക്കുന്നതിനും പരിവർത്തന ഭരണം സ്ഥാപിക്കുന്നതിനും മാൻഡേറ്റ് നൽകുന്ന അമേരിക്കയുടെ പ്രമേയത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.

അന്താരാഷ്ട്ര സംഘങ്ങളുടെ മേൽനോട്ടം ഫലസ്തീനികളുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ വിദേശ നിയന്ത്രണത്തിന് വഴിയൊരുക്കുമെന്ന് ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും കരട് പ്രമേയത്തെ വിമർശിച്ചുകൊണ്ട് സൂചിപ്പിച്ചു. ഗസ്സയുടെ ഭരണവും പുനർനിർമാണവും ഒരു വിദേശ സംഘടനയ്ക്ക് കൈമാറുന്നതോടെ ഫലസ്തീനികളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ഫലസ്തീനിൽ നിന്നുള്ള സ്ഥാപനങ്ങളാണ് മാനുഷിക സഹായം കൈകാര്യം ചെയ്യേണ്ടതെന്ന് ഹമാസ് ഉൾപ്പെടെയുള്ള സംഘങ്ങൾ വ്യക്തമാക്കി. ഗസ്സയിൽ നിരായുധീകരണം നടത്തുകയോ ചെറുത്തുനിൽക്കാനുള്ള അവകാശം നിയന്ത്രിക്കുകയോ ചെയ്യുന്നതിനെയും ഹമാസ് നിരസിച്ചു. അവകാശ ലംഘനങ്ങൾക്കും അതിർത്തി നിയന്ത്രണ നയങ്ങൾക്കും ഇസ്രായേലിനെ ഉത്തരവാദികളാക്കാൻ അന്താരാഷ്ട്ര സംവിധാനങ്ങൾ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു. ഫലസ്തീൻ ഇതര സ്ഥാപനങ്ങൾക്ക് ഗസ്സയുടെ ഭരണത്തിലും സുരക്ഷയിലും അധികാരം നൽകുന്നത് ഇസ്രായേൽ അധിനിവേശത്തിന് പകരം മറ്റൊരു തരത്തിലുള്ള നിയന്ത്രമാണ് നടപ്പിലാവുകയെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം അൽ ജസീറയോട് പറഞ്ഞു.


TAGS :

Next Story