Quantcast

തെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ഫലസ്തീനികൾക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2023-12-04 14:12:25.0

Published:

4 Dec 2023 1:30 PM GMT

Hamas rocket attack on Tel Aviv
X

ഇസ്രായേൽ നഗരമായ തെൽ അവീവിൽ ഹമാസ് റോക്കറ്റാക്രമണം. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ 15 ഫലസ്തീനികൾക്ക് പരിക്കേറ്റു. അതേസമയം ഖത്തറിലും തുർക്കിയിലും ലെബനനിലുമുള്ള ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സുരക്ഷാ ഏജൻസി ഷിൻബെറ്റ് വ്യക്തമാക്കി.

ഇസ്രായേൽ ടാങ്കുകൾ തെക്കൻ ഗസ്സയിലേക്ക് കടന്നതായി റിപ്പോർട്ട്. ഹമാസിന്റെ കമാൻഡറെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാഖിൽ അഞ്ച് ഇറാൻ അനുകൂല മിലീഷ്യകളെ അമേരിക്കൻ സൈന്യം വധിച്ചു. ഗസ്സയിലെ അസ്സഹ്‌റയിലെ പാലസ് ഓഫ് ജസ്റ്റിസ് ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. 2018 ൽ ഖത്തർ നിർമിച്ചു നൽകിയ കോടതിയാണ് പാലസ് ഓഫ് ജസ്റ്റിസ്.

ഇസ്രായേൽ കപ്പലുകൾക്കെതിരായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന അമേരിക്കൻ ആരോപണം ഇറാൻ തള്ളി. സിറിയിയിൽ ഇറാൻ താത്പര്യങ്ങൾക്കെതിരായ നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും പ്രതികരണമുണ്ടുകുമെന്നും ഇറാൻ അറിയിച്ചു.

TAGS :

Next Story