Quantcast

ഗസയില്‍ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ല; റഫ ആക്രമണത്തെ ന്യായീകരിച്ച് നെതന്യാഹു

ഹമാസ് നിർദേശം ഇസ്രായേലിെൻറ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഏറെ വിദൂരമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Published:

    7 May 2024 10:02 PM IST

Hamas will not be allowed to restore power in Gaza; Netanyahu defends Rafa attack,gaza war, israyel,ceasefire,latest news,
X

ജെറുസലേം: റഫ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിലേക്കുള്ള സൈനികനടപടി ബന്ദികളുടെ മോചനവും ഹമാസിെൻറ ഉൻമൂലനവും എന്നീ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും നെതന്യാഹു പറഞ്ഞു. റഫയിൽ അവശേഷിച്ച ഹമാസിെൻറ നാല് ബ്രിഗേഡുകളെയും ഇല്ലാതാക്കുമെന്നും ഗസയില്‍ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും നെതന്യാഹു. ഹമാസ് നിർദേശം ഇസ്രായേലിെൻറ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഏറെ വിദൂരമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഗസയിൽ സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് ഇന്നലെ അംഗീകരിച്ചിരുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കണമെന്നും ഖത്തറിനെയും ഈജിപ്തിനെയും ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയാണ് അറിയിച്ചിരുന്നു. രണ്ടു ദിവസത്തിലധികം നീണ്ട കെയ്‌റോ വെടിനിർത്തൽ ചർച്ചയെ തുടർന്ന് ഖത്തറിൽ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മുതിർന്നനേതാക്കളുമായുള്ള കൂടിയാലോചനയെ തുടർന്ന് ഔദ്യോഗിക അംഗീകാരം അറിയിച്ചത്.

TAGS :

Next Story