Quantcast

'കളിപ്പാട്ടങ്ങൾ കൂട്ടുകാരികൾക്ക്, വസ്ത്രങ്ങൾ അനിയത്തിമാർക്ക്'; ഗസ്സയിലെ മരണമുനമ്പിൽനിന്ന് കുഞ്ഞു ഹയയുടെ ഒസ്യത്ത്‌

പാദരക്ഷകൾ പാവപ്പെട്ടവർക്ക് കൊടുക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കാൻ മറക്കരുതെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-10-19 02:20:28.0

Published:

19 Oct 2023 1:12 AM GMT

Haya letter from gazza
X

ഗസ്സ: നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ കുരുതിക്കളമായി മാറിയ ഗസ്സയിൽ രക്ഷാപ്രവർത്തകർക്ക് കിട്ടിയ ഒരു കടലാസ് തുണ്ട് നൊമ്പരമാവുകയാണ്. ഹയ എന്ന കുഞ്ഞു പെൺകുട്ടി മരണം മുന്നിൽ കണ്ടെഴുതിയ ഒസ്യത്താണത്. തിരിച്ചുകൊടുക്കാനുള്ള പണത്തിനൊപ്പം തന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ആർക്കൊക്കെയാണ് കൊടുക്കേണ്ടതെന്നും വിൽപ്പത്രത്തിലുണ്ട്.

''ഹലോ...ഞാൻ ഹയ, എന്റെ വസ്വിയ്യത് ഇതി എഴുതുന്നു. ആകെ 80 രൂപയാണ് പണമായി ബാധ്യതയുള്ളത്. 45 ഷക്കൽ ഉമ്മാക്ക്. സീനത്തിന് അഞ്ച്, ഹാശിമിന് അഞ്ച്, തീതാക്ക് അഞ്ച്, എളാമ ഹിബക്ക് അഞ്ച്, എളാമ മറിയമിന് അഞ്ച്, മാമൻ അബ്ബൂദിന് അഞ്ച്, എളാമ സാറക്ക് അഞ്ച്...''

കളിപ്പാട്ടങ്ങൾ അവൾക്ക് അത്രമേൽ പ്രിയപ്പെട്ടതായതുകൊണ്ടാവാം അത് പ്രത്യേകം കള്ളി വരച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. അനിയത്തി സീനക്കും കൂട്ടുകാരികളായ റീമ, മിന്ന, അമൽ എന്നിവർക്കുമാണ് കളിപ്പാട്ടങ്ങൾ നൽകേണ്ടതെന്ന് വസ്വിയ്യതിൽ പറയുന്നു. പാദരക്ഷകൾ പാവപ്പെട്ടവർക്ക് കൊടുക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കാൻ മറക്കരുതെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതി ക്രൂരമായ ആക്രമണം 12-ാം ദിവസത്തിലേക്ക് കടക്കുകയാണ്. അവസാന കണക്കു പ്രകാരം ഗസ്സയിൽ മരണസംഖ്യ 3478 ആണ്. പരിക്കേറ്റവരുടെ എണ്ണം 12,065. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ചുരുങ്ങിയത് 1200ൽ ഏറെയാണ്. അവരിൽ 600ൽ അധികവും കുട്ടികളാണ്.

TAGS :

Next Story