Quantcast

ശിയാ ഇസ്മാഈലി മുസ്‍ലിംകളുടെ ആത്മീയ നേതാവ് ആഗാ ഖാൻ നാലാമൻ അന്തരിച്ചു

പോർച്ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    6 Feb 2025 7:51 AM IST

ശിയാ ഇസ്മാഈലി മുസ്‍ലിംകളുടെ ആത്മീയ നേതാവ് ആഗാ ഖാൻ നാലാമൻ അന്തരിച്ചു
X

ലിസ്ബൺ: ശിയാ ഇസ്മാഈലി മുസ്‍ലികംകളുടെ ആത്മീയ നേതാവും ജീവകാരുണ്യ പ്രവർത്തകനും ശതകോടീശ്വ​രനുമായ ആഗാഖാൻ നാലാമൻ എന്നറിയപ്പെടുന്ന പ്രിൻസ് കരീം അൽ- ഹുസൈനി അന്തരിച്ചു. 88 വയസായിരുന്നു. പോർച്ചുഗലിലെ ലിസ്ബണിൽ വെച്ചായിരുന്നു അന്ത്യം.

സ്വിറ്റ്സർലൻഡിൽ ജനിച്ച അദ്ദേഹം ബ്രിട്ടീഷ് പൗരത്വവും നേടിയിരുന്നു. 1957-ൽ 20 വയസ്സുള്ളപ്പോഴാണ് ആഗാ ഖാന് ഇസ്മായിലി സമൂഹത്തിന്റെ 49-ാമത് ഇമാം പദവി ലഭിക്കുന്നത്. 2014 ൽ ഇന്ത്യ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ലോകത്ത് ഒന്നര​ക്കോടിയോളം ശിയാ ഇസ്മാഈലി മുസ്‍ലിംകളുണ്ടെന്നാണ് കണക്കുകൾ.

ആറു ബില്യൺ പൗണ്ട് ആസ്തിയുള്ള ആഗാ ഖൻ വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖലകൾ, അടിസ്ഥാന സൗകര്യ, മാധ്യമ മേഖലകളിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുള്ള ഖാന് ബഹാമാസിലെ സ്വകാര്യ ദീപടക്കം 5 ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുണ്ട്.

ആഗാഖാൻ ട്രസ്റ്റ് ലോകത്തെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കടക്കം സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലും ഇടപെടലുകൾ നടത്തുന്നുണ്ട്.

TAGS :

Next Story