Quantcast

ഒമിക്രോൺ : ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഹോങ്കോങ്

MediaOne Logo

Web Desk

  • Published:

    5 Jan 2022 1:18 PM GMT

ഒമിക്രോൺ : ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഹോങ്കോങ്
X

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഹോങ്കോങ്. ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തി. ഇന്ത്യക്കുപുറമെ ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്താൻ, ഫിലിപൈൻസ്, യു.കെ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്കേർപ്പെടുത്തിയത്.

വരുന്ന ശനിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്കെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിമാനയാത്രക്കാർക്കുള്ള വിലക്കിന് പുറമെ അന്താരാഷ്ട്ര യാത്രാവിലക്കും പൊതുപരിപാടികൾക്കുള്ള നിയന്ത്രണവും രാത്രി കർഫ്യുവും ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. രാജ്യം കോവിഡ് അഞ്ചാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ.

ജനുവരി 21 വരെയാണ് വിമാനയാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ. നിയന്ത്രണം ഏർപ്പെടുത്തിയ എട്ട് രാജ്യങ്ങൾ സന്ദർശിക്കുകയോ ഇവിടം വഴി ഹോങ്കോങ്ങിലെത്തുന്നവർക്കും വിലക്ക് ബാധകമാണ്. 38 പേർക്കാണ് ഹോങ്കോങ്ങിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

Summary : Hong Kong bans flights from India, 7 other countries until Jan 21 due to Omicron

TAGS :

Next Story