Quantcast

'ആപ്പിള്‍ ഡെയ്​ലി'യില്‍ ഹോങ്കോങ് പൊലീസിന്‍റെ റെയ്ഡ്; എഡിറ്റര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ഒരു വര്‍ഷം മുമ്പ് ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.

MediaOne Logo

Web Desk

  • Published:

    17 Jun 2021 9:56 AM GMT

ആപ്പിള്‍ ഡെയ്​ലിയില്‍ ഹോങ്കോങ് പൊലീസിന്‍റെ റെയ്ഡ്; എഡിറ്റര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
X

ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുന്ന ജിമ്മി ലായുടെ മാധ്യമ ഗ്രൂപ്പ് 'ആപ്പിള്‍ ഡെയ്​ലി'യില്‍ ഹോങ്കോങ് പൊലീസിന്‍റെ റെയ്ഡ്. ഹെഡ് ഓഫീസില്‍ നടന്ന റെയ്ഡില്‍ എഡിറ്റര്‍ ഇന്‍ ചീഫിനെയും നാലു ഡയറക്ടര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.

ആപ്പിള്‍ ഡെയ്​ലിയുടെ ആസ്ഥാനത്തേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. എഡിറ്റര്‍ ഇന്‍ ചീഫ് റയാന്‍ ലോ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ച്യൂംങ് കിം-ഹങ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ചൗ ടാറ്റ് ക്വന്‍, ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ ചാന്‍ പ്യൂമാന്‍, ചീഫ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ ച്യൂങ് ചി വായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആപ്പിള്‍ ഡെയ്​ലി സ്ഥിരീകരിച്ചു. വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

ഹോങ്കോങ്ങിനും ചൈനയ്ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന മുപ്പതിലേറെ ലേഖനങ്ങള്‍ ആപ്പിള്‍ ഡെയ്​ലി പ്രസിദ്ധീകരിച്ചെന്നാണ് സീനിയര്‍ സൂപ്രണ്ട് ലി ക്വായ്-വാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് ആപ്പിള്‍ ഡെയ്​ലിയുടെ ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായെ ജയിലിലടച്ചത്. ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് നിരവധി പ്രമുഖരെ ഇതിനോടകം ജയിലിലടച്ചിട്ടുണ്ട്.

TAGS :

Next Story