അമേരിക്കയുടെ ആക്രമണങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കും?
തെഹ്റാനിലെ സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ റിസർച്ച് ഫെലോ അബ്ബാസ് അസ്‌ലാനിയുടെ അഭിപ്രായത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ആക്രമണങ്ങളെ തുടർന്ന് ഇറാൻ മൂന്ന് രീതിയിൽ പ്രതികരിക്കാൻ സാധ്യതയുണ്ട്.

തെഹ്‌റാൻ: ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക കൂടി കളത്തിലിറങ്ങിയിരിക്കുകയാണ്. ഇറാന്റെ മൂന്ന് പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളെ ആക്രമിച്ചു കൊണ്ടാണ് ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക പ്രഖ്യാപിച്ചത്. ഇതോടു കൂടി ലോകം കൂടുതൽ കലുഷിതമായ സാഹചര്യത്തിലേക്ക് കടന്നിരിക്കുകയാണ്. വിശിഷ്യാ പശ്ചിമേഷ്യ. അമേരിക്കൻ ആക്രമണങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
തെഹ്റാനിലെ സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ റിസർച്ച് ഫെലോ അബ്ബാസ് അസ്‌ലാനിയുടെ അഭിപ്രായത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ആക്രമണങ്ങളെ തുടർന്ന് ഇറാൻ മൂന്ന് രീതിയിൽ പ്രതികരിക്കാൻ സാധ്യതയുണ്ട്.
ഒന്ന്, നാശനഷ്ടത്തിന്റെ വലുപ്പം അനുസരിച്ച് പരിമിതമായ പ്രതികരണമായിരിക്കാം ഇറാൻ നടത്തുക. എന്നാൽ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് പുറമേ ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ നേരിട്ടുള്ള പ്രവേശനമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക ഇടപെട്ടാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
രണ്ടാമത്തെ സാഹചര്യം ഒരു പൂർണ തോതിലുള്ള യുദ്ധത്തിലേക്ക് പ്രവേശിക്കുന്നതാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്പര്യങ്ങൾക്കെതിരെയുള്ള രാജ്യങ്ങളുടെ കൂട്ടുപിടിച്ചു വലിയ ആക്രമണത്തിന് തന്നെ ഇറാൻ മുതിർന്നേക്കാം. ഇതിൽ ഇസ്രായേലി ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെ വിശാലമായ ലക്ഷ്യങ്ങൾ ഉൾപ്പെടാം. അബ്ബാസ് അസ്‌ലാനി പറഞ്ഞു.
മൂന്നാമത്തെ സാധ്യത രണ്ട് രീതികളും സമന്വയിപ്പിച്ച് ആക്രമണത്തിന്റെയും ഉപരോധത്തിന്റെയും രൂപത്തിൽ തിരിച്ചടിക്കലാണെന്ന് അബ്ബാസ് അസ്‌ലാനി കൂട്ടിച്ചേർക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം പോലുള്ള സാധ്യതകൾ കൂടി ഉപയോഗിച്ച് ആക്രമണം ഉപരോധവും ശക്തമാക്കുക എന്ന രീതിയായിരിക്കും മൂന്നാമതായി ഇറാൻ അവലംബിക്കാൻ സാധ്യത.
Adjust Story Font
16

