Quantcast

ഇറാഖ് പാര്‍ലമെന്‍റില്‍ തമ്പടിച്ച് പ്രതിഷേധക്കാര്‍

ശി​യ നേ​താ​വ് മു​ഖ്ത​ദ അ​ൽ​സ​ദ്റി​ന്റെ അ​നു​യാ​യി​ക​ൾ പാ​ർ​ല​മെ​ന്റി​ൽ ത​മ്പ​ടി​ച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    1 Aug 2022 4:28 AM GMT

ഇറാഖ് പാര്‍ലമെന്‍റില്‍ തമ്പടിച്ച് പ്രതിഷേധക്കാര്‍
X

ബാ​ഗ്ദാ​ദ്: ഇറാഖില്‍ പാര്‍ലമെന്‍റ് മന്ദിരം കയ്യേറി പ്രതിഷേധം. ഇ​റാ​ൻ അ​നു​കൂ​ല സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രിയാക്കുന്നതിന് എതിരെയാണ് പ്രതിഷേധം. ശി​യ നേ​താ​വ് മു​ഖ്ത​ദ അ​ൽ​സ​ദ്റി​ന്റെ അ​നു​യാ​യി​ക​ൾ ര​ണ്ടാം ദി​വസവും പാ​ർ​ല​മെ​ന്റി​ൽ ത​മ്പ​ടി​ച്ചിരിക്കുകയാണ്.

ഇ​റാ​ൻ അ​നു​കൂ​ല സ​ഖ്യ​ക​ക്ഷി​ നേതാവ് മു​ഹ​മ്മ​ദ് ശി​യ അ​ൽ​സു​ദാ​നി സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. ശ​നി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. അപ്പോഴേക്കും പ്രതിഷേധക്കാര്‍ പാ​ർ​ല​മെ​ന്‍റ് വ​ള​ഞ്ഞ് ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​. അ​തി​സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഗ്രീ​ൻ സോ​ണി​ന്റെ സി​മ​ന്‍റ് ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്താ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ത​ള്ളി​ക്ക​യ​റി​യ​ത്.

ക​ഴി​ഞ്ഞ വര്‍ഷം ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്ത​ദ അ​ൽ​സ​ദ്റി​ന്റെ പാ​ർ​ട്ടി​യാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ സ​ർ​ക്കാ​രു​ണ്ടാ​ക്കാനായില്ല. അന്നുതൊട്ടുള്ള രാഷ്ട്രീയ അനിശ്ചിതത്വമാണ് പാര്‍ലമെന്‍റ് കയ്യേറുന്നതില്‍ എത്തിയത്. പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റില്‍ കു​ത്തി​യി​രി​പ്പ് സ​മ​രം പ്ര​ഖ്യാ​പിച്ചു​. ഞാ​യ​റാ​ഴ്ച രാത്രി പാര്‍ലമെന്‍റിനുള്ളില്‍ തന്നെയാണ് മിക്കവരും ഉറങ്ങിയത്.

പ്രതിഷേധക്കാരോട് എത്രയും വേഗം പാര്‍ലമെന്റ് വിട്ടുപോകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ അവര്‍ പിന്മാറാന്‍ തയ്യാറായില്ല- "ഞങ്ങൾക്ക് മിസ്റ്റർ സുദാനിയെ ആവശ്യമില്ല. അഴിമതി നിറഞ്ഞതും കഴിവുകെട്ടതുമായ ഒരു സർക്കാരിനെതിരെ ഞാൻ പ്രതിഷേധിക്കുകയാണ്. ഞാന്‍ ഈ പാര്‍ലമെന്‍റില്‍ ഉറങ്ങും"- 47കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സത്താർ അൽ-അലിയാവി പറഞ്ഞു.

Summary- Supporters of powerful Iraqi Shia leader Muqtada al-Sadr have erected tents and are preparing for a long sit-in at Iraq's parliament, deepening a months-long political standoff.

TAGS :

Next Story