പഠനവും ജോലിയും ഒരുമിച്ച് എളുപ്പമല്ല; വിദേശ പഠനത്തിന് പോകുന്നവരോട് അനുഭവം പറഞ്ഞ് വിദ്യാർത്ഥിനി
കോളജിലെ ഫീസ് നല്‍കാന്‍ ജോലി ചെയ്യുകയല്ലാതെ കാനഡയില്‍ തനിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് പെണ്‍കുട്ടി പറയുന്നു. പഠനത്തിന് ശേഷം വീട്ടിലെത്തിയാല്‍ ചെറിയൊരു ബ്രേക്കെടുത്ത് താന്‍ വീണ്ടും വര്‍ക്കിലേക്ക് പോകാന്‍ നിര്‍ബന്ധിതയാവുന്നു

-ഒട്ടാവ: വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നവരുടെ ദുരിതം ഇതാദ്യമായല്ല വാര്‍ത്തയാകുന്നത്. നിരവധി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ പോകുമ്പോഴുണ്ടാവുന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് ദിനംപ്രതി രംഗത്തെത്തുന്നത്. ഈനിരയിലേക്ക് കാനഡയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വിഡിയോയാണ് വൈറലാവുന്നത്.
ജ്യോതി കാരയാത് ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ക്ലാസ് കഴിഞ്ഞെത്തിയ ഉടന്‍ സ്റ്റാര്‍ബക്‌സില്‍ ജോലി പോകുന്നതിന്റെ വിഡിയോ പങ്കുവെച്ചാണ് അവര്‍ അനുഭവം പറഞ്ഞത്.കോളജിലെ ഫീസ് നല്‍കാന്‍ ജോലി ചെയ്യുകയല്ലാതെ കാനഡയില്‍ തനിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് പെണ്‍കുട്ടി പറയുന്നു. പഠനത്തിന് ശേഷം വീട്ടിലെത്തിയാല്‍ ചെറിയൊരു ബ്രേക്കെടുത്ത് താന്‍ വീണ്ടും വര്‍ക്കിലേക്ക് പോകാന്‍ നിര്‍ബന്ധിതയാവുന്നു. ഒരു ലൂപ്പില്‍പ്പെട്ട അവസ്ഥയാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു.
വിഡിയോ പുറത്തുവന്നതോടെ സമാനമായ അനുഭവത്തിലൂടെയാണ് തങ്ങളും കടന്നുപോകുന്നതെന്ന പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന പലര്‍ക്കും വിദ്യാഭ്യാസ ഫീസിനും മറ്റ് നിത്യജീവിതചെലവുകള്‍ക്കുമായി പാര്‍ടൈം ജോലിക്ക് പോകന്‍ നിര്‍ബന്ധിതരാവാറുണ്ട്. ബുദ്ധിമുട്ടുകള്‍ക്കിടയിലും സന്തോഷം കണ്ടെത്താന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതികരണം.
Adjust Story Font
16

