Quantcast

ഞാൻ എന്റെ രാജ്യത്തെ അസ്വസ്ഥമാക്കിയേക്കാം; വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഫലസ്തീനുവേണ്ടി ശബ്ദമുയർത്തി ഇന്ത്യൻ സംവിധായിക

'സ്വാതന്ത്ര്യം, സമാധാനം, വിമോചനം എന്നത് ലോകത്ത് ഓരോ കുട്ടിയും അർഹിക്കുന്നത് പോലെ ഫലസ്തീനിലെ കുട്ടികളും അർഹിക്കുന്നതാണ്. ഈ സമയത്ത് ഫലസ്തീനോടൊപ്പം നിൽക്കുകയെന്നത് ഒരു ഉത്തരവാദിത്തമാണ്' എന്നാണ് അനുപർണയുടെ വാക്കുകൾ

MediaOne Logo

Web Desk

  • Updated:

    2025-09-09 07:53:31.0

Published:

9 Sept 2025 1:22 PM IST

ഞാൻ എന്റെ രാജ്യത്തെ അസ്വസ്ഥമാക്കിയേക്കാം; വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഫലസ്തീനുവേണ്ടി ശബ്ദമുയർത്തി ഇന്ത്യൻ സംവിധായിക
X

ന്യൂഡൽഹി: 82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സംവിധായികയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അനുപർണ റോയ്. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലക്കാരിയായ അനുപർണ അവാർഡ് സ്വീകരിച്ച് നടത്തിയ പ്രസംഗം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിന്റെ ഇരകളായ ഫലസ്തീനിലെ കുട്ടികളോടുള്ള ശക്തമായ ഐക്യദാർഢ്യ പ്രസ്താവനയാണ് തന്റെ അവാർഡ് സ്വീകരണ പ്രസംഗത്തിനിടെ അനുപർണ നടത്തിയത്. 'സ്വാതന്ത്ര്യം, സമാധാനം, വിമോചനം എന്നത് ലോകത്ത് ഓരോ കുട്ടിയും അർഹിക്കുന്നത് പോലെ ഫലസ്തീനിലെ കുട്ടികളും അർഹിക്കുന്നതാണ്. ഈ സമയത്ത് ഫലസ്തീനോടൊപ്പം നിൽക്കുകയെന്നത് ഒരു ഉത്തരവാദിത്തമാണ്' എന്നാണ് അനുപർണയുടെ വാക്കുകൾ.

'എന്റെ രാജ്യത്തെ ഞാൻ അസ്വസ്ഥമാക്കിയേക്കാം, പക്ഷേ ഇനി അതൊന്നും എനിക്കൊരു പ്രശ്‌നമല്ല' എന്ന് അനുപർണ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഇസ്രായേൽ അനുകൂല നിലപാടുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഈ പരാമർശം.

റോയിയുടെ ആദ്യ ഫീച്ചർ ചിത്രമായ 'സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' ആയിരുന്നു ഈ വർഷത്തെ ഓറസോണ്ടി വിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രം.

മുംബൈയിലെ അസ്വസ്ഥവും അരാജകത്വവും നിറഞ്ഞ പശ്ചാത്തലത്തിൽ, അപ്രതീക്ഷിതമായി ഒന്നിക്കുന്ന രണ്ട് കുടിയേറ്റ സ്ത്രീകളുടെ ജീവിതം പറയുന്നതാണ് അനുപർണയുടെ ചിത്രം. സഹാനുഭൂതിയുടെയും അതിജീവനത്തിന്റെയും ദുർബലമായ ബന്ധങ്ങൾ വെളിപ്പെടുത്തുന്ന ഈ ചിത്രത്തിൽ നാസ് ഷെയ്ഖ്, സുമി ബാഗേൽ, ഭൂഷൺ ഷിമ്പി, രവി മാൻ, ലവ്ലി സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എൻഎഫ്ഡിസി പ്രോജക്റ്റ് ഉൾപ്പെടെയുള്ള ഷോർട്ട് ഫിലിമുകളിൽ അസിസ്റ്റന്റായി കരിയർ ആരംഭിച്ച റോയ്, അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ വ്യാപകമായി പ്രചരിക്കുകയും അവാർഡുകൾ നേടുകയും ചെയ്ത ഹ്രസ്വചിത്രമായ റൺ ടു ദി റിവറിലൂടെയാണ് സംവിധായികയായി അരങ്ങേറ്റം കുറിച്ചത്.

ലോകത്താകമാനമുള്ള നിശബ്ദരാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ഓരോ സ്ത്രീക്കും മുഴുവൻ സ്ത്രീകൾക്കും തന്റെ അവാർഡ് സമർപ്പിക്കുന്നതായി അനുപർണ പറഞ്ഞു. തന്റെ അംഗീകാരം സിനിമയിലും പുറത്തുമുള്ള സ്ത്രീ ശബ്ദങ്ങൾക്ക് കരുത്തേകുമെന്ന് പ്രത്യാശയുണ്ടെന്നും അനുപർണ പറഞ്ഞ

TAGS :

Next Story