Quantcast

സമ്മാനം കിട്ടിയ 18 കോടിയുടെ നെക്ലേസ് വിറ്റു; ഇംറാന്‍ ഖാനെതിരെ അന്വേഷണം

രാജ്യത്തിന്‍റെ സമ്മാന ശേഖരത്തിൽ നിക്ഷേപിക്കാതെ ജ്വല്ലറിക്ക് വിറ്റെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    14 April 2022 3:23 AM GMT

സമ്മാനം കിട്ടിയ 18 കോടിയുടെ നെക്ലേസ് വിറ്റു; ഇംറാന്‍ ഖാനെതിരെ അന്വേഷണം
X

ഇസ്‍ലാമാബാദ്: ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ അന്വേഷണം. പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വിലകൂടിയ നെക്ലേസ് രാജ്യത്തിന്‍റെ സമ്മാന ശേഖരത്തിൽ നിക്ഷേപിക്കാതെ ജ്വല്ലറിക്ക് വിറ്റെന്നാണ് ആരോപണം. 18 കോടി രൂപയാണ് നെക്ലേസിന്‍റെ വില.

സമ്മാനമായി ലഭിച്ച നെക്ലേസ് ഇംറാന്‍ ഖാൻ സര്‍ക്കാരിന്‍റെ ഉപഹാര ശേഖരമായ തോഷ-ഖാനയിലേക്ക് അയക്കുന്നതിന് പകരം മുൻ സ്‌പെഷ്യൽ അസിസ്റ്റന്റ് സുൾഫിക്കർ ബുഖാരിക്ക് നൽകിയെന്നും അദ്ദേഹം ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വിറ്റു എന്നുമാണ് ആരോപണം. എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രമാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.

ഇത്തരം സമ്മാനങ്ങൾ അതിന്റെ പകുതി വില നൽകി വ്യക്തിപരമായി സൂക്ഷിക്കാമെന്ന് ചട്ടമുണ്ട്. എന്നാൽ അതും ഇംറാന്‍ ഖാൻ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് അന്വേഷണം തുടങ്ങിയത്.

അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇംറാന്‍ ഖാനെ പുറത്താക്കിയത്. അഴിമതി, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് 8നാണ് ഇംറാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ ചില കക്ഷികളും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു. എന്നാല്‍ ഡപ്യൂട്ടി സ്പീക്കര്‍ അഭിപ്രായ വോട്ടെടുപ്പിന് അനുമതി നല്‍കിയില്ല. സുപ്രിംകോടതി വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. 2018ലാണ് ഇംറാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായത്. ഷഹബാസ് ശെരീഫാണ് പാകിസ്താന്‍റെ പുതിയ പ്രധാനമന്ത്രി.

Summary- Pakistan's top investigative agency has opened an inquiry against former prime minister Imran Khan over allegations that an expensive necklace received as a gift during his tenure was sold to a jeweller for 18 crore rupees instead of depositing it to the state gift repository, according to media report on Wednesday.

TAGS :

Next Story