Quantcast

ഇമ്രാന്‍ സർക്കാരിനെതിരായ അവിശ്വാസ വോട്ടെടുപ്പിൽ അനിശ്ചിതത്വം തുടരുന്നു

വോട്ടെടുപ്പ് ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന. ഇമ്രാന്‍ ഖാന്‍ ഇന്നും സഭയിലെത്തിയില്ല

MediaOne Logo

Web Desk

  • Published:

    9 April 2022 8:05 AM GMT

ഇമ്രാന്‍ സർക്കാരിനെതിരായ  അവിശ്വാസ വോട്ടെടുപ്പിൽ അനിശ്ചിതത്വം തുടരുന്നു
X

പാകിസ്താനിൽ ഇമ്രാന്‍ സർക്കാരിനെതിരായ അവിശ്വാസ വോട്ടെടുപ്പിൽ അനിശ്ചിതത്വം തുടരുന്നു. ദേശീയ അസംബ്ലി ബഹളത്തെ തുടർന്ന് നിർത്തി വച്ചു. വോട്ടെടുപ്പ് ഇന്നുണ്ടായേക്കില്ലെന്നാണ് സൂചന. ഇമ്രാന്‍ ഖാന്‍ ഇന്നും സഭയിലെത്തിയില്ല.

342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ അവിശ്വാസം പാസാകാൻ 172 പേരുടെ പിന്തുണ വേണം. 2018ൽ അധികാരത്തിൽ വന്ന ഇമ്രാൻ ഖാൻ സർക്കാറിന് 2023 വരെ കാലാവധിയുണ്ടെന്നിരിക്കെ സാമ്പത്തിക മേഖല തകർന്നെന്ന് ആരോപിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്. സഭ പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കർക്കെതിരെയും പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

ഇറക്കുമതി സർക്കാരിനെ അംഗീകരിക്കില്ലെന്നും ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ പട്ടാളത്തിനല്ല, ജനങ്ങൾക്കാണ് കഴിയുകയെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വിദേശനയത്തിൽ ഒരു വിദേശ ശക്തിയും ഇടപെടാറില്ലെന്നും പാകിസ്താന് സ്വതന്ത്ര വിദേശനയം വേണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.

TAGS :

Next Story