Quantcast

അമേരിക്കയിൽ ഒരു കുടുംബത്തിലെ ആറു പേരെ ഉറക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തി

സംഭവത്തിൽ ബന്ധുവായ 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-02-12 05:17:14.0

Published:

12 Feb 2022 10:40 AM IST

അമേരിക്കയിൽ ഒരു കുടുംബത്തിലെ ആറു പേരെ ഉറക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തി
X

അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഒരു കുടുംബത്തിലെ ആറ് പേരെ ഉറക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ 4 മണിക്കാണ് സംഭവം. സ്ഥലത്ത് നിന്ന് രക്തം പുരണ്ട കത്തികളും ബ്ലേഡുകളും കണ്ടെത്തി.

പരിക്കേറ്റ മറ്റു ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ബന്ധുവായ 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് വളരെ അക്രമാസക്തമായ സാഹചര്യമാണെന്ന് ഫിലാഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെന്റ് ചീഫ് ഇൻസ്‌പെക്ടർ സ്‌കോട്ട് സ്‌മോൾ പറഞ്ഞു.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. കുറ്റം സമ്മതിച്ച പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.


TAGS :

Next Story