Quantcast

"ഇന്ത്യ വംശഹത്യയുടെ വാതിൽപ്പടിയിൽ" മനുഷ്യാവകാശ സംഘടനകളുടെ ഉച്ചകോടി ആരംഭിച്ചു

ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വംശഹത്യ ശ്രമങ്ങള്‍ തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ധാർമ്മിക ബാധ്യതയിലേക്ക് ശ്രദ്ധ ആകർഷിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2022-02-27 13:51:55.0

Published:

27 Feb 2022 1:46 PM GMT

ഇന്ത്യ വംശഹത്യയുടെ വാതിൽപ്പടിയിൽ മനുഷ്യാവകാശ സംഘടനകളുടെ ഉച്ചകോടി ആരംഭിച്ചു
X

"ഇന്ത്യ വംശഹത്യയുടെ വാതിൽപ്പടിയിൽ" എന്ന തലക്കെട്ടിൽ ത്രിദിന ഓണ്‍ലൈൻ ഉച്ചകോടി ആരംഭിച്ചു. 2022 ഫെബ്രുവരി 26 മുതൽ ഫെബ്രുവരി 28 വരെയുള്ള ഉച്ചകോടിയിൽ ലോകത്തെമ്പാടുമുള്ള 50-ലധികം പ്രശസ്തരായ ബുദ്ധിജീവികളും ചിന്തകരും പണ്ഡിതന്മാരും ആക്ടിവിസ്റ്റുകളും സംസാരിക്കും. 20-ലധികം ആഗോള പൗരാവകാശ സംഘടനകളാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വംശഹത്യ ശ്രമങ്ങള്‍ തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ധാർമ്മിക ബാധ്യതയിലേക്ക് ശ്രദ്ധ ആകർഷിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.

മുൻ യുഎൻ അണ്ടർ സെക്രട്ടറി ജനറലും വംശഹത്യ സംബന്ധിച്ച യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവുമായ അദാമ ഡിയേങ്, യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) കമ്മീഷണർ അനുരിമ ഭാർഗവ, വംശഹത്യ വാച്ച് പ്രസിഡന്റ് ഗ്രിഗറി സ്റ്റാന്റൺ, ഓസ്‌ട്രേലിയൻ സെനറ്റർ ജാനറ്റ് റൈസ്, യേൽ യൂണിവേഴ്സിറ്റി പ്രൊഫസർ ജേസൺ സ്റ്റാൻലി, നിക്കോൾ വിഡ്ഡർഷൈം, മുതിർന്ന ഇന്ത്യൻ പത്രപ്രവർത്തകൻ പ്രേം ശങ്കർ ഝാ, അംഗന പി. ചാറ്റർജി, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ തലവൻ ആകാർ പട്ടേൽ എന്നിവർ ഉച്ചകോടിൽ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.



കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ നടന്ന "ഹിന്ദു മത ഉച്ചകോടിയി"ലെ ഇന്ത്യയിലെ മുസ്‍ലിംകൾക്കെതിരെ വംശഹത്യ നടത്താനുള്ള ആഹ്വാനവും ​ഗുജറാത്തിലെ വിരുദ്ധ വംശഹത്യയുടെ 20-ാം വാർഷികവും ഒന്നിച്ചായത് യാദൃശ്ചികമല്ലെന്ന് സംഘാടകർ പറയുന്നു. ഇന്ത്യയിലെ സ്ഥിതിഗതികൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം നിശ്ശബ്ദത പാലിക്കുകയാണ്. 2002-ൽ ഗുജറാത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ഇന്ത്യൻ മുസ്‍ലിംകളെ കുടിയിറക്കുകയും ചെയ്ത ഭയാനകമായ വർഗീയ കലാപത്തിന്റെ 20-ാം വാർഷികത്തിൽ നടക്കുന്ന ഉച്ചകോടി വംശഹത്യക്കെതിരായ പ്രതിരോധത്തിനുള്ള വേദിയാകുകയാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

TAGS :

Next Story