Quantcast

ദീപാവലിക്ക് പടക്കം പൊട്ടിച്ചു; സിം​ഗപ്പൂരിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

പടക്കം പൊട്ടിക്കലിനും വെടിക്കെട്ടും സിം​ഗപ്പൂരിൽ നിരോധനമുണ്ട്.

MediaOne Logo

Web Desk

  • Published:

    24 Oct 2025 11:12 PM IST

Indian-origin man arrested for fireworks in Singapore during Diwali
X

Photo| Special Arrangement

സിം​ഗപ്പൂർ: സിം​ഗപ്പൂരിൽ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ദിലീപ് കുമാർ നിർമൽ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം പൊട്ടിക്കലിനും വെടിക്കെട്ടും സിം​ഗപ്പൂരിൽ നിരോധനമുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞയാഴ്ചയാണ് സംഭവം. കാർലൈൽ റോഡിലെ തുറസായ സ്ഥലത്താണ് ദിലീപ് കുമാർ പടക്കം പൊട്ടിച്ചത്. എന്നാൽ, ഇത് സിം​ഗപ്പൂരിലെ ​​ഗൺസ്, എക്സ്പ്ലൊസീവ്സ്, വെപ്പൺസ് കൺട്രോൾ ആക്ട്- 2021 പ്രകാരം കുറ്റകൃത്യമാണ്. പടക്കം പൊട്ടിച്ചതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് ദിലീപ് കുമാറിനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.

സംഭവം കണ്ടുനിന്ന ഔൻ കോ എന്നയാൾ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത എട്ട് സെക്കൻഡ് വീഡിയോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രാത്രി 10.15ഓടെയാണ് സംഭവമെന്ന് ദൃക്സാക്ഷികളിലൊരാൾ ഷിൻ മിൻ‌ ദിനപത്രത്തോട് പറ‍ഞ്ഞു.

സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സ്ഥിരീകരിച്ചതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. നടപടിക്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വീഡിയോ ലിങ്ക് വഴി ദിലീപ് കോടതിയിൽ ഹാജരായി. നവംബർ 20ന് വീണ്ടും കോടതിയിൽ ഹാജരാകുമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സിംഗപ്പൂരിലെ ഡെയ്ഞ്ചറസ് ഫയർഫർക്സ് ആക്ട് പ്രകാരം, അപകടകരമായ പടക്കങ്ങൾ പൊട്ടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന വ്യക്തിക്ക് രണ്ട് വർഷം വരെ തടവും 2,000 മുതൽ 10,000 ഡോളർ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയും ലഭിക്കാം.

TAGS :

Next Story