Quantcast

കാനഡയിൽ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    20 Jun 2025 2:34 PM IST

കാനഡയിൽ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍
X

ഒട്ടാവ: കാനഡയിൽ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഡൽഹി സ്വദേശിയായ താന്യ ത്യാഗിയാണ് മരിച്ചത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു. ഇന്നലെ വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മരണകാരണം വ്യക്തമല്ലെന്നാണ് എക്സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്. താനിയയുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും കോൺസുലേറ്റ് കുറിപ്പിൽ പറയുന്നു. അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി.

താന്യയുടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഹൃദയാഘാതംമൂലമാണ് താന്യ മരിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു. താന്യയുടെ മൃതദേഹം വിട്ടുകിട്ടാന്‍ കുടുംബം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നതായി ഇന്ത്യാ ടുഡേ ഇപ്പോർട്ട് ചെയ്തു. എന്നാൽ ഈ പോസ്റ്റിന്‍റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നും ഇന്ത്യാ ടുഡേ വ്യക്തമാക്കി.

TAGS :

Next Story