Quantcast

യു.എസിൽ ജിമ്മിൽവച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു

വരുൺ രാജ് പുചയെന്ന 24കാരനാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Nov 2023 10:51 AM IST

Indian Student Who Was Stabbed In US Gym Dies
X

വാഷിങ്ടൺ: യു.എസിൽ ജിമ്മിൽവച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. വരുൺ രാജ് പുചയെന്ന 24കാരനാണ് മരിച്ചത്. യു.എസ് സ്റ്റേറ്റായ ഇന്ത്യാനയിലാണ് സംഭവം.

യു.എസിലെ വാൽപാർസിയോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു വരുൺ. ഒക്ടോബർ 29ന് ജോർദാൻ അൻഡ്രേഡയെന്ന 24കാരനാണ് വരുണിനെ കുത്തിയത്. തലക്ക് മാരകമായി പരിക്കേറ്റ വരുൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിന് കാരണമെന്താണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

വരുണിന്റെ യൂണിവേഴ്‌സിറ്റിയാണ് മരണവിവരം അറിയിച്ചത്. അക്രമത്തിന് പിന്നാലെ പ്രതിയെ കൊലപാത ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വരുണിന്റെ കുടുംബവുമായി നിരന്തര ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.

TAGS :

Next Story