Quantcast

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്?

ലോകത്ത് യുദ്ധങ്ങളും അധിനിവേശങ്ങളും വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക സമാധാന ദിനം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-21 06:44:55.0

Published:

21 Sep 2021 6:30 AM GMT

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്?
X

ഇന്ന് ലോക സമാധാന ദിനമാണ്. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ഉദ്ദേശ്യം. ലോകസമാധാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. ലോകത്ത് യുദ്ധങ്ങളും അധിനിവേശങ്ങളും വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക സമാധാന ദിനം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു.

എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഐക്യരാഷ്ട്രസഭ മുദ്രാവാക്യം പുറത്തിറക്കാറുണ്ട്. തുല്യവും സുസ്ഥിരവുമായ ലോകത്തിനായി മികച്ചത് വീണ്ടെടുക്കുക (Recovering Better for an Equitable and Sustainable World ) എന്നതാണ് 2021ലെ മുദ്രാവാക്യം.

വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പൊതുജനസഭ 1981ലാ‍ണ് അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമ രാഹിത്യത്തിന്‍റെയും ദിനമാണിത്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്.

എല്ലാ വർഷവും സെപ്റ്റംബർ 21ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സമാധാനത്തിന്‍റെ മണി മുഴങ്ങാറുണ്ട്. ആഫ്രിക്ക ഒഴിച്ചുള്ള മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കുട്ടികൾ സംഭാവന ചെയ്ത നാണയങ്ങൾ ഉപയോഗിച്ചാണ് ഈ മണി നിർമ്മിച്ചിരിക്കുന്നത്. 'Long live absolute world piece' എന്ന് ഈ മണിയിൽ ആലേഖനം ചെയ്തിരിക്കുന്നത് കാണാം.

TAGS :

Next Story