Quantcast

ന്യൂട്ടെല്ലയുടെ പിതാവ് ഫ്രാൻസെസ്‌കോ റിവെല്ല അന്തരിച്ചു

ഇറ്റാലിയൻ രസതന്ത്രജ്ഞനും ബിസിനസുകാരനുമായ റിവെല്ല ഫെബ്രുവരി 14നാണ് അന്തരിച്ചത്.

MediaOne Logo

Web Desk

  • Published:

    18 Feb 2025 8:32 PM IST

Internet Remembers Francesco Rivella After Inventor Of Nutella Dies At 97
X

ഹെയ്‌സൽ നട്ട് കൊക്കോ സ്‌പെഡ്ഡായ ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയ ഫ്രാൻസെസ്‌കോ റിവെല്ല അന്തരിച്ചു. 97 വയസ്സായിരുന്നു. ഫെബ്രുവരി 14നായിരുന്നു അന്ത്യമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 1927ൽ ഇറ്റലിയിലെ ബർബരെസ്‌കോയിലാണ് റിവെല്ല ജനിച്ചത്.

ന്യൂട്ടെല്ല കണ്ടുപിടിക്കുന്നതിന് മുമ്പ് ചോക്ലേറ്റ് ബ്രാൻഡ് ആയ ഫെരേരോ മേധാവിയുടെ മകൻ മിക്കേലെ ഫെരോരോക്ക് വേണ്ടിയാണ് ഫ്രാൻസെസ്‌കോ റിവെല്ല ജോലി ചെയ്തിരുന്നത്. അന്ന് ഇറ്റലിയിൽ ബ്രോമാറ്റോളജിക്കൽ കെമിസ്ട്രിയിൽ ബിരുദ വിദ്യാർഥിയായിരുന്നു 25കാരനായ ഫ്രാൻസെസ്‌കോ.

പിന്നീട് ഫെരാരോയുടെ സീനിയർ മാനേജരായ അദ്ദേഹം ന്യൂട്ടെല്ലയുടെ ആദ്യ പതിപ്പിന് രൂപം നൽകി. ജിയാൻഡുജോത് എന്ന പേരിലറിയപ്പെട്ട ഉത്പന്നം വർഷങ്ങൾക്ക് ശേഷം 1951ൽ സൂപ്പർസ്‌ക്രിമ എന്ന പേരിലറിയപ്പെടാൻ തുടങ്ങി. 1964ൽ റെസിപ്പി കുറച്ചുകൂടി മെച്ചപ്പെടുത്തി, 1965ൽ ജർമനിയിലാണ് ന്യൂട്ടെല്ല പുറത്തിറക്കിയത്.

ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട രുചി സമ്മാനിച്ച സുവെല്ലക്ക് സമൂഹമാധ്യമങ്ങളിൽ നിരവധിപേർ ആദരാഞ്ജലിയർപ്പിച്ചു. 'ഒരു കുട്ടിയെന്ന നിലയിൽ എന്റെ ജീവിതം മാറ്റിയത് നിങ്ങളാണ്. ലോകത്തെ ഏറ്റവും മികച്ച 10 മനുഷ്യരിൽ ഒരാളാണ് നിങ്ങൾ' - ഒരു എക്‌സ് കുറിപ്പിൽ പറയുന്നു.



TAGS :

Next Story