Quantcast

എണ്ണ ഉപരോധവും യുഎസ് വ്യോമാക്രമണവും; സമാധാന കരാർ ലംഘിച്ചതായി ഇറാൻ

ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ബുധനാഴ്ച പുലർച്ചെ ഉണ്ടായ വ്യോമാക്രമണമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    8 July 2026 8:43 AM IST

എണ്ണ ഉപരോധവും യുഎസ് വ്യോമാക്രമണവും; സമാധാന കരാർ ലംഘിച്ചതായി ഇറാൻ
X

തെഹ്റാൻ: യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്കും ഇറാനെതിരെ വീണ്ടും എണ്ണ ഉപരോധം ഏർപ്പെടുത്തിയതിനും പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന കരാർ യുഎസ് ലംഘിച്ചതായി ഇറാൻ ആരോപിച്ചു.

ചൊവ്വാഴ്ച ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ബുധനാഴ്ച പുലർച്ചെ ഉണ്ടായ വ്യോമാക്രമണമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.

ഖത്തറിന്‍റെ എൽഎൻജി ടാങ്കർ ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് നേരെ മണിക്കൂറുകൾക്കുള്ളിൽ നടന്ന ആക്രമണത്തെ പരാമർശിച്ച്, ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ ആക്രമണം തികച്ചും അനാവശ്യവും അപകടകരവും വെടിനിർത്തൽ കരാറിന്‍റെ വ്യക്തമായ ലംഘനവുമാണ്," എന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിനും ആണവ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തിന് ശേഷവും ഇരുപക്ഷവും തമ്മിൽ നടക്കുന്ന ലംഘനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ചത്തെ ആക്രമണം.

ഇറാന്‍റെ ആയുധ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇത് മണിക്കൂറുകളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ദ്വീപായ ഖേഷ്മിലും നഗരത്തിലെ സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലും തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story