Quantcast

കനത്ത വില നല്‍കേണ്ടി വരും; ഇറാന്​ മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേൽ

ഇറാ​ന്‍റെ ആണവ, മിസൈൽ സാ​ങ്കേതികത തകർക്കാൻ പ്രാപ്​തിയുണ്ടെന്ന് നഫ്താലി ബെന്നറ്റ്​

MediaOne Logo

Web Desk

  • Published:

    20 Jun 2022 5:50 PM GMT

കനത്ത വില നല്‍കേണ്ടി വരും; ഇറാന്​ മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേൽ
X

ഇറാന്​ മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേൽ. തങ്ങൾക്കെതിരായ ഏതൊരു നീക്കത്തിനും കനത്ത വില നൽകേണ്ടി വരുമെന്ന്​ ഇസ്രായേൽ ഇറാന്​ മുന്നറിയിപ്പ്​ നൽകി. തുർക്കിയിൽ ഇസ്രായേൽ വംശജരെ അപായപ്പെടുത്താനുള്ള പദ്ധതി തകർത്തതായും ഇസ്രായേൽ അറിയിച്ചു.

ഇറാ​ന്‍റെ ആണവ, മിസൈൽ സാ​ങ്കേതികത തകർക്കാൻ പ്രാപ്​തിയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്​ പ്രതികരിച്ചു. ഇറാന് വെളിയിൽ ഇസ്രായേൽ കേന്ദ്രങ്ങൾക്കും വ്യക്​തികൾക്കുമെതിരെ തെഹ്​റാൻ ആസൂത്രിതനീക്കം നടത്തുന്നതിന്‍റെ തെളിവ്​ വൈകാതെ പുറത്തുവിടുമെന്നും ​ഇസ്രായേൽ നേതൃത്വം അറിയിച്ചു.

ഇസ്രായേലികളെ വകവരുത്താൻ തീവ്രവാദികളെ അയക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്നാണ്​ നഫ്താലി ബെന്നറ്റിന്‍റെ താക്കീത്​. കഴിഞ്ഞ ആഴ്​ചയിലാണ്​ ഇസ്​തംബുളിൽ ഇസ്രായേൽ വംശജരെ ലക്ഷ്യം വെച്ചുള്ള ഇറാൻ നീക്കം തകർത്തതെന്നും ഇസ്രായേൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച്​ തുർക്കിയും ഇറാനും പ്രതികരിച്ചിട്ടില്ല.

അതിനിടെ, പശ്​ചിമേഷ്യയിൽ അമേരിക്കയുമായി ചേർന്ന്​ വ്യോമ പ്രതിരോധ സഖ്യത്തിന്​ രൂപം നൽകുമെന്ന്​ ഇസ്രാുയൽ അറിയിച്ചു. യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ പശ്​ചിമേഷ്യൻ പര്യടന വേളയിൽ ഇതു സംബന്​ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ്​ ഇസ്രായേൽ നേതൃത്വം നൽകുന്ന സൂചന. മേഖലയിൽ ഇറാൻവിരുദ്ധ നീക്കം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ ഇസ്രായേൽ നീക്കം.

TAGS :

Next Story