Quantcast

മൂന്നാംവട്ട ഇറാൻ-അമേരിക്ക പരോക്ഷ ചർച്ച ഇന്ന്​ ജനീവയിൽ

അമേരിക്കയുടെ 12 പോർവിമാനങ്ങൾ കൂടി മേഖലയിലേക്ക് പുറപ്പെട്ടു

MediaOne Logo

Web Desk

  • Published:

    26 Feb 2026 8:02 AM IST

മൂന്നാംവട്ട ഇറാൻ-അമേരിക്ക പരോക്ഷ ചർച്ച ഇന്ന്​ ജനീവയിൽ
X

ജനീവ: ഗൾഫ്​ മേഖലയിലെ വൻ യുദ്ധസന്നാഹങ്ങൾക്കിടെ, മൂന്നാംവട്ട ഇറാൻ-അമേരിക്ക പരോക്ഷ ചർച്ച ഇന്ന്​ ജനീവയിൽ. ഒമാൻ വിദേശകാര്യ മന്ത്രി ബദ്​ർ അൽ ബുസൈദിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്ചി ജനീവയിൽ ചർച്ച നടത്തി. യുദ്ധത്തിനും സമാധാനത്തിനും ഒരുക്കമാണെന്നാണ് ഇറാൻ നിലപാട് . അമേരിക്കയുടെ 12 പോർവിമാനങ്ങൾ കൂടി മേഖലയിലേക്ക് പുറപ്പെട്ടു.

പശ്​ചിമേഷ്യയിൽ യുദ്ധഭീതി കൂടുതൽ കനത്തിരിക്കെ, ജനീവയിൽ നിർണായക ചർച്ചക്കൊരുങ്ങി ഇറാനും അമേരിക്കയും. ആണവ കരാർ രൂപപ്പെടുത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ വീണ്ടും മുന്നറിയിപ്പ്​ നൽകി. ഇറാനും അമേരിക്കക്കും ഇടയിൽ ഒരു കരാർ യാഥാർഥ്യമാക്കാൻ അവസാനവട്ട ശ്രമങ്ങളിലാണ്​ മധ്യസ്​ഥ രാജ്യങ്ങൾ. ഇന്നലെ വൈകീട്ട്​ ജനീവയിൽ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്​ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്​ർ അൽ ബുസൈദി ചർച്ച നടത്തി. യു.എസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​, വൈറ്റ്​ ഹൗസ്​ ഉപദേശകനും ട്രംപിന്‍റെ മരുമകനുമായ ജാറെദ്​ കുഷ്​നർ എന്നിവരാണ്​ ചർച്ചയിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യുക.ആണവ വിഷയത്തിൽ പരമാവധി വിട്ടുവീഴ്ച ചെയ്ത്​ യുദ്ധം ഒഴിവാക്കണമെന്ന നിർദേശം ഒമാൻ ഉൾപ്പടെ മധ്യസ്ഥ രാജ്യങ്ങൾ ഇറാന്​ മുമ്പാകെ സമർപ്പിച്ചതായാണ്​ വിവരം.

യുദ്ധത്തിനും സമാധാനത്തിനും രാജ്യം ഒരുക്കമാണെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രി പറഞു. അതേ സമയം പരസ്പര ബഹുമാനം നിലനിർത്തുന്ന ചർച്ചക്കും കരാറിനും അമേരിക്ക തയാറാവുകയാണ്​ വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. . ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന്​ ഉറപ്പാക്കുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ​​ഡോണാൾഡ്​ ട്രംപ്​ പറഞ്ഞു. ഇറാനിലെ കൂടുതൽ വ്യക്​തികൾക്കും സ്ഥാപനങ്ങൾക്കും മേൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി ആസന്നമാണെന്ന്​ യുഎസ്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

അമേരിക്ക പുതുതായി 12 എഫ്​ 22 പോർവിമാനങ്ങൾ ഇന്നലെ ഇസ്രയേൽ വ്യോമതാവളത്തിൽ എത്തിച്ചു. ഏതു സാഹചര്യം നേരിടാനും സജ്ജമെന്ന്​ അമേരിക്കയും ഇറാനും വ്യക്​തമാക്കി. ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടു. ഇസ്രായേലിലേക്കുള്ള മു​ഴുവൻ വിമാന സർവീസും നിർത്തി വെച്ചതായി ഡച്ച്​ എയർലൈൻസ്​ അറിയിച്ചു.

TAGS :

Next Story