Quantcast

ഇറാൻ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി, അടിച്ചമർത്തിയാൽ ഇടപെടുമെന്ന് ട്രംപ്

ഒരാഴ്​ച പിന്നിട്ട ഇറാൻ പ്രക്ഷോഭം ഭരണകൂടത്തിന്​ കൂടുതൽ തലവേദനയായി

MediaOne Logo

Web Desk

  • Published:

    3 Jan 2026 7:35 AM IST

ഇറാൻ പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി, അടിച്ചമർത്തിയാൽ ഇടപെടുമെന്ന് ട്രംപ്
X

Photo| AP

തെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്​ധി മുൻനിർത്തി ഇറാനിൽ പടരുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പ്രക്ഷോഭം അടിച്ചമർത്തിയാൽ ഇടപെടുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ് താക്കീത്​ നൽകി. ഇടപെട്ടാൽ മാരകമായി തിരിച്ചടിക്കുമെന്ന്​ ​ ഇറാൻ പ്രതികരിച്ചു.

ഒരാഴ്​ച പിന്നിട്ട ഇറാൻ പ്രക്ഷോഭം ഭരണകൂടത്തിന്​ കൂടുതൽ തലവേദനയായി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാണ്​ ഒരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തുവന്നത്​.പ്രക്ഷോഭകരും സുരക്ഷാ വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മരണം എട്ടായി. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക രം​ഗം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യതിനെ തുടർന്ന്​ പണപ്പെരുപ്പവും വിലക്കയറ്റം രൂക്ഷമാണ്​. ഇതാണ്​ തെരുവിലിറങ്ങാൻ തങ്ങളെപ്രേരിപ്പിച്ചതെന്നാണ്​ പ്രഷോഭകാരികൾ പറയുന്നത്​. തെ​ഹ്റാ​ന് 300 കി.​മീ. തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ലോ​റി​സ്താ​ൻ പ്ര​വി​ശ്യ​യി​ലെ അ​സ്ന മേ​ഖ​ല​യി​ലാ​ണ് പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​ത്.

പ്ര​ക്ഷോ​ഭം പ​ട​രു​ന്ന​തി​നി​ടെ ഇറാൻ ഭ​ര​ണ​കൂ​ട​വും യുഎ​സ് പ്ര​സി​ഡന്‍റ്​ ഡോ​ണ​ൾ​ഡ് ട്രം​പും തമ്മിൽ കൊമ്പ​ുകോർത്തു. പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ചാ​ൽ യുഎ​സ് ഇ​ട​പെ​ടു​മെ​ന്ന് ട്രം​പ് ത​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി. 'ഞ​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​ന് റെ​ഡി​യാ​ണ്' എ​ന്നും ട്രം​പ് കു​റി​ച്ചു. ഇ​തി​ന് ക​ടു​ത്ത ഭാ​ഷ​യി​ൽ ഇ​റാ​ൻ മ​റു​പ​ടിയും ന​ൽ​കി​. 'ഞ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ യുഎ​സ് ഇ​ട​പെ​ട്ടാ​ൽ പ്ര​ദേ​ശ​ത്താ​കെ സ്ഥി​തി വ​ഷ​ളാ​വു​ക​യും യുഎ​സി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ക​യും ചെ​യ്യമെന്ന്​ ഇ​റാ​ൻ സു​പ്രിം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി എ​ക്സി​ൽ കു​റി​ച്ചു. യുഎ​സും ഇ​സ്രാ​യേ​ലു​മാ​ണ് ഇ​റാ​നി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അമ്പതോളം പ്രക്ഷോഭകാരികൾ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. അതേസമയം പ്രക്ഷോഭകരെ അനുനയിക്കാനുള്ള നീക്കവും ശക്​തമാണ്​.

TAGS :

Next Story