Quantcast

''യുദ്ധകൊതിയനുമായി സമാധാന ചര്‍ച്ചക്കില്ല''; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍

യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്നായിരുന്നു ട്രംപ് പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    18 Jun 2025 9:08 PM IST

യുദ്ധകൊതിയനുമായി സമാധാന ചര്‍ച്ചക്കില്ല; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍
X

വാഷിംഗ്ടണ്‍: യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍. വൈറ്റ്ഹൗസിലേക്ക് മീറ്റിങ്ങിന് വരാമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് ഇറാന്‍. ഇറാന്‍ നേതാവിനെ ഇല്ലാതാക്കുമെന്ന ഭീരുത്വ ഭീഷണിയായിരുന്നു ഈ കള്ളത്തേക്കാള്‍ നല്ലത്. ഭീഷണിയുടെ സ്വരത്തില്‍ സംഭാഷണത്തിനും സമാധാന ചര്‍ച്ചക്കും ഇറാനില്ല. ഒരു യുദ്ധക്കൊതിയനുമായി ഒരിക്കലുമത് സംഭവിക്കില്ല.

ഭീഷണിയെ ഭീഷണികൊണ്ട് തന്നെ നേരിടുമെന്നും ഇറാന്‍. ന്യൂയോര്‍ക്കിലെ ഇറാന്റെ യുഎന്‍ മിഷനാണ് ട്രംപിന്റെ വാദങ്ങള്‍ തള്ളിയത്. യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും വൈറ്റ്ഹൗസിലേക്ക് വരാന്‍ തയ്യാറാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. തനിക്ക് വേണ്ടത് അവരുടെ നിരുപാധിക കീഴടങ്ങലാണ്. ഇറാന്റെ വ്യോമ മേഖല മുഴുവന്‍ ഇസ്രയേല്‍ നിയന്ത്രണത്തിലെന്നും ട്രംപ് പറഞ്ഞു.

TAGS :

Next Story