Quantcast

ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ഇറാൻ

സമാധാന ആവശ്യത്തിന് വേണ്ടി മാത്രമാണ് ഇറാന്റെ ആണവ പദ്ധതിയെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 Jun 2025 11:55 PM IST

Iran says that it will not abandon nuclear program
X

തെഹ്‌റാൻ: ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാടുമായി ഇറാൻ. സമാധാന ആവശ്യത്തിന് വേണ്ടി മാത്രമാണ് ഇറാന്റെ ആണവ പദ്ധതിയെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ജനീവയിൽ യൂറോപ്യൻ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള നടപടി ശക്തമായി തുടരുമെന്നും അരാഗ്ചി പറഞ്ഞു.

അമേരിക്കയുമായുള്ള ആണവ ചർച്ച തുടരാൻ ഇറാനോട് നിർദേശിച്ചതായി ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ വ്യക്തമാക്കി. ആണവ പദ്ധതിയും മറ്റു കാര്യങ്ങളും സംബന്ധിച്ച് ചർച്ച തുടരുമെന്നും നേതാക്കൾ പറഞ്ഞു. ചർച്ചയോട് വിയോജിപ്പില്ലെന്ന് ഇറാനും വ്യക്തമാക്കി.

ഇറാൻ- ഇസ്രായേൽ സംഘർഷം ചർച്ച ചെയ്യാനായി ചേർന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. നയതന്ത്ര പ്രതിനിധിയായി അഭിനയിക്കുന്ന ചെന്നായയാണ് താനെന്ന് ഇറാൻ പ്രതിനിധിയോട് ഇസ്രായേൽ അംബാസിഡർ പറഞ്ഞു. ഇറാനിൽ ആക്രമണം നടത്തിയതിന് മാപ്പ് പറയില്ലെന്നും അംബാസിഡർ പറഞ്ഞു. ട്രംപിനെയും നെതന്യാഹുവിനെയും വധിക്കാൻ ഇറാൻ പദ്ധതിയിട്ടു. ലോകത്തെ പല രാജ്യങ്ങളിലായി നിരവധി ഇസ്രായേലികളെ കൊലപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും ഇസ്രായേൽ ഉന്നയിച്ചു.

TAGS :

Next Story