Quantcast

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ബോംബിട്ട് ഇസ്രായേൽ; ഇറാൻ തിരിച്ചടിയിൽ അഞ്ച് മരണം

തെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിലും ബോംബ് വർഷം

MediaOne Logo

Web Desk

  • Published:

    15 Jun 2025 6:21 AM IST

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ബോംബിട്ട് ഇസ്രായേൽ; ഇറാൻ തിരിച്ചടിയിൽ അഞ്ച് മരണം
X

തെഹ്റാന്‍: തുടർച്ചയായി രണ്ടാം ദിനവും ഇറാനിൽ വൻ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. തെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിലും എണ്ണസംഭരണ കേന്ദ്രത്തിലും ഇസ്രായേലും ബോംബിട്ടു. ഇറാൻ തിരിച്ചടിയിൽ ഇസ്രായേൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

ഇറാന്‍റെ ആക്രമണത്തില്‍ ഇസ്രായേലിലെ ഹൈഫയിൽ വൻ നാശനഷ്ടമുണ്ടായതാണ് റിപ്പോർട്ടുകള്‍. യമനിൽ ഹൂതി സൈനിക മേധാവിയെ ലക്ഷ്യം വെച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കി.

അതിനിടെ, ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് ഇസ്രയേൽ പൗരന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തു വരുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിൽ ഇടപെടാൻ രണ്ട് ദിവസമായി ഇസ്രയേൽ അഭ്യർഥിച്ചിട്ടും ഇടപെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

അതേസമയം ഇറാനിലെ ബുഷെഹർ എണ്ണപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീ നിയന്ത്രണവിധേയമായെന്ന് ഇറാൻ വ്യക്തമാക്കി. ബുഷെർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ആക്രമണത്തിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭഗത്ത് നിന്ന് കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. തെഹ്റാനെതിരെ ആഞ്ഞടിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവിയും പ്രതികരിച്ചു ഇതിനിടെ ലോകത്തിലെഏറ്റവും നൂതനമായ ജെറ്റുകളിലൊന്നായ ഇസ്രായേലി എ35 വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത് എത്തി. ഇസ്രായേല്‍ ഇക്കാര്യം നിഷേധിച്ചു.

TAGS :

Next Story