Quantcast

അനിശ്​ചിതത്വത്തിനൊടുവിൽ ഇറാൻ- യുഎസ് ചർച്ച നാളെ; മസ്​കത്തിലാണ് ചര്‍ച്ച

ഇസ്താംബുളിൽ നിന്ന്​ വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമേരിക്ക അംഗീകരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-02-05 03:16:32.0

Published:

5 Feb 2026 7:51 AM IST

അനിശ്​ചിതത്വത്തിനൊടുവിൽ ഇറാൻ- യുഎസ് ചർച്ച നാളെ; മസ്​കത്തിലാണ് ചര്‍ച്ച
X

തെഹ്റാന്‍: അനിശ്ചിതത്വത്തിന്​ ഒടുവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചർച്ച നാളെ ഒമാൻ തലസ്ഥാനമായ മസ്​കത്തിൽ നടക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്​ഛിയാണ്​ പ്രഖ്യാപനം നടത്തിയത്. പുതിയ ആണവകേന്ദ്രം നിർമിക്കാനുള്ള​ ഇറാൻ പദ്ധതി തടയുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ മുന്നറിയിപ്പ്​. ബാലിസ്റ്റിക്​ മിസൈൽ പദ്ധതി ഒഴിച്ചുനിർത്തിയുള്ള ഇറാൻ ചർച്ച വിജയിക്കില്ലെന്ന്​ യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മാർക്കോ റൂബിയോ.

ഇസ്താംബുളിൽ നിന്ന്​ വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവിൽ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്കത്തിൽ നാളെ​ ഇറാൻ-അമേരിക്ക ആണവ ചർച്ച നടക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്​ അറാഗ്​ഛിയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

ഗൾഫ്​ ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ നടത്തിയ നയതന്ത്ര നീക്കമാണ്​ ഭിന്നത പരിഹരിക്കാൻ വഴിതുറന്നത്​. ഇറാന്​ പറയാനുള്ളത്​ കേൾക്കണമെന്നും ചർച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട്​ മേഖലയിലെ ഒമ്പത് അറബ്​, മുസ്​ലിം രാജ്യങ്ങൾ ​ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യർഥന മുൻനിർത്തിയാണ്​ അമേരിക്ക​ വഴങ്ങിയതെന്ന്​ ​യുഎസ്​ മാധ്യമം 'ആക്സിയസ്​' റിപ്പോർട്ട്​ചെയ്തു. ഗൾഫ്​ മേഖലയിൽ വൻ സൈനിക സന്നാഹങ്ങൾ തുടരുന്നതിനിടെയാണ്​ മസ്കത്തിൽ ഇറാൻ-അമേരിക്ക നിർണായക ചർച്ച നടക്കുന്നത്​. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും വേണ്ടിവന്നാൽ ഇവിടെയും പോർവിമാനങ്ങൾ അയച്ച്​​ ബോംബ്​ വർഷിക്കുമെന്നും യുഎസ്​ പ്രസിഡന്‍റ്​ഡൊണാൾഡ്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകി.

നേരെത്ത, അമേരിക്ക തകർത്ത ആണവകേന്ദ്രത്തിൽ എത്തിചേരാനുള്ള ഇറാൻ ശ്രമം ഇനിയും വിജയിച്ചില്ലെന്നും ട്രംപ്​ പറഞ്ഞു. ഇറാന്‍റെ ബാലിസ്റ്റിക്​ മിസൈൽ പദ്ധതി കൂടി ഉൾപ്പെടുത്താതെ ഇറാനുമായുള്ള ചർച്ച ഫലപ്രദമാകില്ലെന്ന്​ യുഎസ്​ സ്റ്റേറ്റ്​ ​സെക്രട്ടറി മാർ​ക്കോ റൂബിയോ പ്രതികരിച്ചു. ഇറാനെ നേരിടുന്നതു സംബന്ധിച്ച്​ പല മാർഗങ്ങളും യുഎസ്​പ്രസിഡന്‍റ്​ ​ഡൊണാൾഡ്​ ട്രംപിന്‍റെ പരിഗണനയിൽ ഉണ്ടെന്നും ഇറാനുള്ള മുന്നറിയിപ്പെന്നോണം യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറി പറഞ്ഞു.

പ്രതിരോധത്തിനപ്പുറം ശക്​തമായ പ്രത്യാക്രമണശേഷി കൂടി കൈവരിക്കാൻ കഴിഞ്ഞ ഇറാനുമായുള്ള ഏറ്റുമുട്ടൽ ശത്രുവിന്​ എളുപ്പമാകില്ലെന്ന്​ ഇറാൻ സൈനികമേധാവി പറഞ്ഞു. കഴിഞ്ഞ ദിവസം തെൽ അവീവി​ൽ എത്തിയ യുഎസ്​ പശ്ചിമേഷ്യൻ ദൂതൻ സ്​റ്റിവ്​ വിറ്റ്​കോഫ്​ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി വിശദ ചർച്ച നടത്തി. ഇറാനുമായുള്ള ചർച്ചയിൽ നിന്ന്​ അമേരിക്ക പിൻവാങ്ങണം എന്ന ആവശ്യമാണ്​ ഇസ്രായേൽ മുന്നോട്ടുവെച്ചത്​. ചൈനീസ്​ പ്രസിഡന്‍റ്​ ക്സി ജിൻ പിങുമായുള്ള ചർച്ചയിൽ ഇറാൻപ്രശ്നം വിഷയമായെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ പ്രതികരിച്ചു

TAGS :

Next Story